ഇസ്ലാമാബാദ്: സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഇന്ത്യക്കെതിരെ പാകിസ്ഥാന് ദുഷ്പ്രചാരണത്തിന് ശ്രമിക്കുന്നുവെന്ന് ഡിജിറ്റല്‍ ഫോറന്‍സിക്സ് റിസര്‍ച്ച് ആന്‍ഡ് അനാലിറ്റിക്സ് സെന്ററിന്റെ റിപ്പോര്‍ട്ട്. ആയിരത്തിലധികം വ്യാജ അക്കൗണ്ടുകളും ഹാഷ് ടാഗുകളുമാണ് ഈ വിഷയത്തില്‍ നിര്‍മിച്ചിരിക്കുന്നത്. അതില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രധാന അഞ്ചു ഹാഷ്് ടാഗുകളും പാകിസ്ഥാനില്‍ നിന്നുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണാടകയിലെ കോളേജിലെത്തി ഹിജാബ് ധരിച്ച് അള്ളാഹു അക്ബര്‍ മുദ്രാവാക്യം വിളിക്കുന്ന മുസ്കാന് ഖാന് എന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറല്‍ ആയിരുന്നു. അതിന് പിന്നാലെയാണ് മുസ്കാന്റെ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് വ്യാജപ്രചാരണം നടത്തിയത്. ഈ പ്രചാരണം നടത്തിയവരില്‍ ഭൂരിഭാഗവും പാകിസ്ഥാനികളായിരുന്നു.
ഈ അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തത് 3000ത്തിലധികം ഉപയോക്താക്കളാണ്. മുസ്കാന് ഖാന്റെ പേരില്‍ 125 ഓളം പുതിയ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് ഇന്ത്യക്കെതിരെ പാകിസ്ഥാന് പ്രചാരണം നടത്തിയത്. അക്കൗണ്ടുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകളാണ് ഉണ്ടായിരുന്നത്. താലിബാനോടും കസാഖിസ്ഥാനോടും നന്ദി അറിയിക്കുന്നവയുമുണ്ട്. ജിന്നയെ പരാമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: