കീവ് : ഉക്രൈയിന്‍- റഷ്യ സംഘര്‍ഷ സാധ്യത ശക്തമായതിനെ തുടര്‍ന്ന് രജ്യത്തുള്ള ഇന്ത്യക്കാരോട് നാട്ടിലേക്ക് തിരികെ മടങ്ങാന്‍ നിര്‍ദ്ദേശം. ഉക്രൈയിനില്‍ അധിനിവേശം നടത്താന്‍ റഷ്യ തയ്യാറെുക്കുകയാണെന്ന് യുഎസ് പൗരന്മാര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഉക്രൈനിലെ ഇന്ത്യന്‍ എംബസ്സിയാണ് പൗരന്മാരോട് താത്കാലികമായി രാജ്യത്തേയ്‌ക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടത്.
നിലവിലെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് അവിടെ ഇപ്പോള്‍ തുടരേണ്ടത് അനിവാര്യമല്ലാത്ത ഇന്ത്യക്കാര്‍ രാജ്യത്തേയ്‌ക്ക് തിരികെ പോകണം. പ്രത്യേകിച്ച് വിദ്യാര്‍ത്ഥികള്‍ താത്കാലികമായി ഉക്രൈന്‍ വിടണമെന്നുമാണ് എംബസ്സിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നത്.
ഉക്രൈനില്‍ നിലവില്‍ പഠനം നടത്തുന്ന മെഡിക്കല്‍- എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ നിലവിലെ സാഹചര്യങ്ങളെ തുടര്‍ന്ന് ഒരു മാസമായി നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തുനില്‍ക്കുകയായിരുന്നു. ലോകരാഷ്‌ട്രങ്ങള്‍ പലതും പൗരന്മാരേയും എംബസി ഉദ്യോഗസ്ഥരേയും ഒഴിപ്പിച്ച സാഹചര്യത്തിലാണ് ഇന്ത്യയും കരുതല്‍ നടപടികളിലേക്ക് നീങ്ങുന്നത്. ഇതുവരെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയായിരുന്നു.
യുദ്ധ ഭീഷണിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പന്ത്രണ്ടോളം രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്‍മാരോട് ഉക്രൈന്‍ വിടാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. യുഎസ്എ, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്ട്രേലിയ, ജപ്പാന്‍, ഇസ്രായേല്‍ സൗദി അറേബ്യ,യുഎഇ എന്നീ രാജ്യങ്ങളാണ് ഉക്രൈന്‍ വിടാന്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടത്.
റഷ്യ ശക്തമായ സൈനിക നീക്കമാണ് ഉക്രൈന്‍ അതിര്‍ത്തിയിലേക്ക് നടത്തിയിട്ടുള്ളത്. ഈ മാസം ബീജിങ് ഒളിമ്പിക്സ് നടക്കാനിരിക്കുന്നതിനാല്‍ മേഖലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ റഷ്യ ശ്രമിക്കുന്നില്ലെന്നതാണ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ്. എന്നാല്‍ ഉക്രൈനെ റഷ്യ തീര്‍ച്ചയായും ആക്രമിക്കുമെന്നും അമേരിക്കയും ബ്രിട്ടനും കാനഡയും പ്രസ്താവന നടത്തിയിരുന്നു. സഖ്യസേനയാണ് ഉക്രൈനായി സൈനിക സഹായം നല്‍കുന്നത്. പോളണ്ട് കേന്ദ്രീകരിച്ച് അമേരിക്ക യുദ്ധവിമാനങ്ങളേയും പതിനായിരത്തിനടുത്ത് സൈനികരേയും എത്തിച്ചിട്ടുണ്ട്.
അതിനിടെ ബുധനാഴ്ച ഉക്രെെയ്‌നിനെ റഷ്യ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലെന്‍സ്‌കി അറിയിച്ചു. റഷ്യ- ഉക്രെെന്‍ സമവായത്തിനായി ലോകരാഷ്‌ട്രങ്ങള്‍ നടത്തിയ ഇടപെടലുകളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെയാണ് പ്രസിഡന്റ് വെളിപ്പെടുത്തല്‍ നടത്തിയത്.
‘ഫെബ്രുവരി 16 ആക്രമണത്തിന്റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ എന്ന് മാത്രമാണ് ഉക്രെെന്‍ പ്രസിഡന്റ് വ്യക്തമാക്കുന്നതെന്നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍ബിസി പറയുന്നത്. റഷ്യ- യുക്രൈന്‍ സംഘര്‍ഷ സാധ്യത ഉടലെടുത്തതിന് പിന്നാലെ ഫ്രാന്‍സ് അടക്കം നിരവധി രാജ്യങ്ങള്‍ റഷ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതെല്ലാം പരാജയപ്പെട്ടതോടെ യുഎസ് അടക്കം 12 ഓളം രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് തിരികെ വരാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
യുദ്ധമുണ്ടായാല്‍ സൈനിക ഇടപെടലുകള്‍ നടത്താന്‍ സാധിക്കില്ല. അതിനാല്‍ പൗരന്മാര്‍ തരികെ വരണമെന്നാണ് യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ഉക്രെെനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരിട്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: