ന്യൂദല്‍ഹി: പിഎസ്എല്‍വി സി52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
‘പിഎസ്എല്‍വി സി52 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍. ഇഒഎസ് 04 ഉപഗ്രഹത്തിന് എല്ലാ കാലാവസ്ഥയിലും കൃഷി, വനം, തോട്ടങ്ങള്‍, മണ്ണിലെ ഈര്‍പ്പം, ജലശാസ്ത്രം, വെള്ളപ്പൊക്ക മാപ്പിംഗ് എന്നിവയുടെ ഏറ്റവും വ്യക്തമായ ചിത്രങ്ങള്‍ നല്കാന് കഴിയും’ അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് പിഎസ്എല്‍വി സി52 വിക്ഷേപിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04, ഇന്‍സ്പയര്‍സാറ്റ് 1, ഇന്ത്യ ഭൂട്ടാന് സംയുക്ത സംരംഭമായ ഐഎന്‍എസ് 2 ടിഡി എന്നീ ഉപഗ്രഹങ്ങള്‍ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തും. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യം കൂടിയാണിത്. എസ് സോമനാഥ് ഐഎസ്ആര്‍ഒ ചെയര്‍മാനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. പ്രതിസന്ധി കാലത്തിന് ശേഷമുള്ള ആദ്യ ദൗത്യം വിജയകരമായത് ഭാവി ദൗത്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരും. അടുത്ത ദൗത്യവുമായി ഉടന്‍ കാണാമെന്നായിരുന്നു വിജയത്തിന് ശേഷമുള്ള ഇസ്രൊ ചെയര്‍മാന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: