അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് (Donald Trump)തോറ്റപ്പോള്‍ അത് നരേന്ദ്ര മോദി(Narendra Modi)യുടെ തോല്‍വിയായി ആഘോഷിച്ചവരുണ്ട്. ജോ ബൈഡന്റെ(Joe Biden) ജയത്തെ ചൈനയുടെ വലിയ നേട്ടമായി വിലയിരുത്തിയവരും കുറവല്ലായിരുന്നു. അമേരിക്ക ഇനി ഇന്ത്യയോട് താല്പര്യം കാട്ടില്ല എന്ന് ചൈനീസ് മനസ്ക്കരായ ചിലര്‍ സ്വപ്നംകണ്ടു. അവര്‍ക്കുള്ള മറുപടിയാണ് വൈറ്റ് ഹൗസ്( White House) പുറത്തിറക്കിയിരിക്കുന്ന പുതിയ ഇന്തോ-പസഫിക് തന്ത്ര റിപ്പോര്‍ട്ട്.(Indo‑Pacific Strategy Report) ഇന്ത്യ ഉള്‍പ്പെടുന്ന മേഖലയിലെ അമേരിക്കയുടെ നയവും പ്രവര്‍ത്തനവും എങ്ങനെയന്ന ജോ ബൈഡന്റെ കാഴ്ചപ്പാടിന്റെ രൂപരേഖകൂടിയാണ് റിപ്പോര്‍ട്ട്.
ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നു വിലപിക്കുന്നവര്‍ക്ക് കരച്ചില് ഉച്ചത്തിലാക്കാന്‍ ഏറെക്കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. രാജ്യങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ മുരടിപ്പിക്കുന്ന ചൈനയുടെ പ്രവര്‍ത്തനങ്ങളെ ചെറുക്കുമെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍, ലോകത്തിന്റെ തന്നെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്തോ-പസഫിക്ക് മേഖലയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്നു.
‘മുന്‍ ഭരണകൂടങ്ങള്‍ നടത്തിയ സൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങളുടെ പിന്തുടര്ച്ചയാണ് ഇന്ത്യയുമായി നടത്താനാണ് ആഗ്രഹിക്കുന്നത്. ദക്ഷിണേഷ്യയില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുമായി ചേര്‍ന്ന് പ്രാദേശിക ഗ്രൂപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കും. ആരോഗ്യം, സൈബര്‍ സ്പേസ്, ബഹിരാകാശം എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കും.’ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനയുടെ നിരന്തര ഭീഷണി
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ചൈനീസ് പെരുമാറ്റം കൊണ്ടും രാഷ്ട്രീയപരമായ ഇടപെടലുകള്‍ കൊണ്ടും ഇന്ത്യ നിരന്തരം ചൈനയില്‍ നിന്നും വെല്ലുവിളി നേരിടുകയാണെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.
‘ഓസ്ട്രേലിയയില്‍ സാമ്പത്തികമായ പ്രശ്നങ്ങള്‍ തീര്‍ക്കുന്ന ചൈന ഇന്ത്യയില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു. തായ്വാനിലെ പ്രശ്നങ്ങളും ദക്ഷിണ, കിഴക്കന്‍ ചൈനാ കടലിലെ അയല്‍ക്കാരുമായി പ്രശ്നങ്ങളും ചൈന സൃഷ്ടിക്കുന്നുണ്ട്. ചൈന നാവിഗേഷന്‍ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ചൈന തുരങ്കം വെക്കുന്നു.ഇന്തോ-പസഫിക്കിന് സുസ്ഥിരതയും സമൃദ്ധിയും കൊണ്ടുവന്ന തത്വങ്ങള്‍ ലംഘിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ശക്തിയാകാന്‍ ചൈന നടത്തുന്ന സാമ്പത്തിക, നയപര, സൈനിക, സാങ്കേതികവിദ്യാ പരമായ നീക്കങ്ങള്‍ക്കെതിരെയാണ് ക്വാഡ് സഖ്യത്തിലൂടെ ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്ട്രേലിയയും പ്രവര്‍ത്തിക്കുന്നത്. ചൈന ഉയര്‍ത്തുന്ന ഭീഷണി ലോകമാകെയുണ്ടെങ്കിലും ഇന്തോ-പസഫിക് മേഖലയില്‍ ഇത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത് ” റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ തുടര്‍ച്ചയായ ഉയര്‍ച്ചയെയും നേതൃത്വത്തെയും പിന്തുണയ്ക്കും എന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും മോദി വിരുദ്ധര്‍ക്കുള്ള മറുപടി തന്നെയാണ്. മേഖലയിലെ അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ഓസ്ട്രേലിയ, ജപ്പാന്, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, തായ്ലന്ഡ് എന്നിവരുമായുള്ള ബന്ധം ശക്തമാക്കുന്നതിനൊപ്പം ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മംഗോളിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, തായ്വാന്, വിയറ്റ്നാം, പസഫിക് ദ്വീപുകള്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളുമായള്ള പങ്കാളിത്തം ദൃഢമാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്ലന്ഡ്, ബ്രൂണെയ്, മ്യാന്മാര്, കംബോഡിയ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന ആസിയാന്‍ , ഇന്ത്യ, ആസ്ട്രേലിയ, അമേരിക്ക, ജപ്പാന് രാജ്യങ്ങളടങ്ങിയ സുരക്ഷാ ഫോറമായ ക്വാഡ്് എന്നീ കൂട്ടായ്മകളെ പിന്തുണയക്കുമെന്നും അമേരിക്ക നയമായി പറയുന്നു
‘ശാക്തീകരിക്കപ്പെട്ടതും ഏകീകൃതവുമായ ആസിയാന്‍ വേണ്ടി സംഭാവന ചെയ്യും. ക്വാഡിനെ ശക്തിപ്പെടുത്തുകയും അതിന്റെ പ്രതിബദ്ധതകള്‍ നിറവേറ്റുകയും ചെയ്യം.ഇന്ത്യയുടെ തുടര്‍ച്ചയായ ഉയര്‍ച്ചയെയും പ്രാദേശിക നേതൃത്വത്തെയും പിന്തുണയ്ക്കും. പസഫിക് ദ്വീപുകളില്‍ പ്രതിരോധശേഷി വളര്‍ത്തുന്നതിനുള്ള പങ്കാളിത്തം വഹിക്കും.’ തുടങ്ങിയവ പ്രധാന കാര്യങ്ങളായിട്ടാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നത്.
ഇന്തോ പസഫിക് മേഖലയിലെ സുരക്ഷ, സ്ഥിരത
എഴുപത്തഞ്ചു വര്‍ഷമായി ഇന്തോ പസഫിക് മേഖലയില്‍, പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ ശക്തവും സ്ഥിരതയുള്ളതുമായ പ്രതിരോധ സാന്നിധ്യം അമേരിക്ക നിലനിര്‍ത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ . അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം സഖ്യകക്ഷികള്‍ക്കും പങ്കാളികള്‍ക്കും എതിരായ ആക്രമണം തടയുന്നതിനുമുള്ള കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പറയുന്നുണ്ട്. ആക്രമണം തടയുന്നതിനും ബലപ്രയോഗത്തെ ചെറുക്കുന്നതിനുമുള്ള എല്ലാത്തരം ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ട് ഇന്‍ഡോ-പസഫിക് സുരക്ഷ ശക്തിപ്പെടുത്തുമെന്ന് അമേരിക്ക പറയുമ്പോള്‍ അത് ചൈനയക്കുള്ള മുന്നറിയിപ്പു തന്നെയാണ്.
‘സംയോജിത പ്രതിരോധം പുരോഗമിക്കുന്നതായി പറയുന്ന റിപ്പോര്‍ട്ടില്‍ സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരണം വര്‍ദ്ധിപ്പിക്കുകയും പരസ്പര പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്നു. തായ്വാന് കടലിടുക്കിലുടനീളം സമാധാനവും സ്ഥിരതയും നിലനിര്‍ത്തും. സ്പേസ്, സൈബര്‍ സ്പേസ്, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക മേഖലകള്‍ എന്നിവയിലുള്‍പ്പെടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഭീഷണി നേരിടാന്‍ നവീകരണ സംവിധാനം ഉണ്ടാക്കും. ദക്ഷിണ കൊറിയ , ജപ്പാന് സഖ്യകക്ഷികളുമായുള്ള വിപുലമായ പ്രതിരോധവും ഏകോപനവും ശക്തിപ്പെടുത്തുകയും കൊറിയന്‍ ഉപദീപിന്റെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണം പിന്തുടരുകയും ചെയ്യും. രാജ്യാന്തര ഭീഷണികള്‍ക്കെതിരെ യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ സാന്നിധ്യവും സഹകരണവും വിപുലപ്പെടുത്തും. ദക്ഷിണേഷ്യയിലെ ഹിമാനികള്‍ ഉരുന്നതിനാല്‍ കാലാവസ്ഥാ രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം കോവിഡ് മഹാമാരി വരുത്തിയ വേദനാജനകമായ മാനുഷികവും സാമ്പത്തികവുമായ നാശം, പ്രകൃതി ദുരന്തങ്ങള്‍, വിഭവ ദൗര്‍ലഭ്യം, ആഭ്യന്തര സംഘര്‍ഷങ്ങള്‍, ഭരണ വെല്ലുവിളികള്‍ എന്നിവ നേരിടുന്ന സാഹചര്യത്തില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ അന്തര്‍ദേശീയ ഭീഷണികളോട് പ്രാദേശിക പ്രതിരോധം സൃഷ്ടിക്കും’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സഖ്യകക്ഷികളുമായും പങ്കാളികളുമായും ചേര്‍ന്ന് ആഗോള താപനില വര്‍ദ്ധനവ് 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് പരിമിതപ്പെടുത്തുന്നതിന് അനുസൃതമായി പ്രവര്‍ത്തിക്കുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.
ഇന്ത്യ സമാന ചിന്താഗതിയുള്ള പങ്കാളിയും നേതാവും
പതിനെട്ടു പേജുള്ള റിപ്പോര്‍ട്ടിന്റെ ആകെ തുക ചൈനയെ പ്രതിസ്ഥാനത്തു നിര്‍ത്തുകയും ഇന്ത്യയെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതുതന്നെയാണ്. റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് വൈറ്റ്ഹൗസ് പ്രതിനിധി പറഞ്ഞത് ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യവുമായി സൗഹൃദം പങ്കിടാന്‍ ഞങ്ങള്‍ക്ക് അഭിമാനമാണുള്ളത് എന്നാണ്.
‘ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളുടെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടി ഇന്ത്യയും യുഎസും ഒരുമിച്ചു നില്ക്കും. ദക്ഷിണേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഇന്ത്യ സമാന ചിന്താഗതിയുള്ള പങ്കാളിയും നേതാവുമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ കൂട്ടായ്മയില്‍ സജീവമായ ഇന്ത്യ, ക്വാഡിന്റെയും മറ്റ് പ്രാദേശിക ഫോറങ്ങളുടെയും പ്രേരകശക്തിയും പ്രാദേശിക വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള ഒരു എഞ്ചിന് കൂടിയാണ്. പല വെല്ലുവിളികളും നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതിര്‍ത്തി പ്രദേശങ്ങളിലെ ചൈനയുടെ പെരുമാറ്റം ഇന്ത്യയെ വളരെയധികം ബാധിക്കും. ഈ കാര്യത്തില്‍ കരുതല്‍ അത്യാവശ്യമാണ്. ഇന്ത്യയും ചൈനയുമായുള്ള പ്രശ്നങ്ങള്‍ അധികം താമസിയാതെ അവസാനിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’ എന്നതായിരുന്നു നയതന്ത്ര പ്രതിനിധിയുടെ വിശദീകരണം
ഇന്ത്യ ഒരു നിര്‍ണായക തന്ത്രപരമായ പങ്കാളിയാണെന്ന തിരിച്ചറിവും, ആ ബന്ധം ഗണ്യമായി വിശാലമാക്കാനും ആഴത്തിലാക്കാനും ആഗ്രഹമുണ്ടെന്നും അമേരിക്ക പറയുമ്പോള്‍ അത് കൊള്ളുന്ന ധാരാളം പേര് ഇന്ത്യയിലുണ്ടാകാം. പ്രത്യേകിച്ച് കേരളത്തില്‍. പുതിയ ഇന്തോ-പസഫിക് തന്ത്രം മുന്‍ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തെയും ഇന്തോ-പസഫിക് മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് ഉയര്‍ന്നുവന്ന വിശാലമായ സമവായത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നു കൂടിയുള്ള ജോ ബൈഡന് സര്‍ക്കാറിന്റെ നിലപാട് ട്രംപിന്റെ തോല്‍വിയെ ആഘോഷമാക്കിയവര്‍ ആവര്‍ത്തിച്ചു വായിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: