ബെംഗളൂരു : ബുർഖ ധരിച്ച് വിദ്യാർത്ഥികൾക്ക് നേരെ അള്ളാഹു അക്ബര്‍ വിളിച്ച വിദ്യാർത്ഥിനി മുസ്കാൻ ഖാൻ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മകളാണെന്ന് റിപ്പോര്‍ട്ട്.
കർണാടകയിലെ ഹിജാബ് വിഷയത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മുസ്കാന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്ത് വരുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ ഷുക്കൂറിന്റെ മകളാണ് മുസ്കാൻ എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പിഇഎസ് കോളേജ് ഓഫ് ആർട്സ്, സയൻസ് ആന്റ് കൊമേഴ്സിലെ വിദ്യാർത്ഥിനിയാണ് മുസ്കാൻ. ബുർഖ ധരിച്ച് അളളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ട് നിരവധി ഇടത് സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യാൻ മുസ്കാന് പണം ലഭിച്ചിരുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുസ്കാന് ജാമിഅത്ത് ഉലമ ഇ ഹിന്ദ് എന്ന മുസ്ലീം സംഘടന 5 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
മുസ്കാൻ ഖാനെ പിന്തുണച്ച് കൊണ്ട് കോൺഗ്രസ് എംഎൽഎയും രംഗത്തെത്തിയിരുന്നു. മുംബൈ എംഎൽഎ സീഷാൻ സിദ്ദിഖിയാണ് വിദ്യാർത്ഥിനിയെ പിന്തുണച്ചുകൊണ്ട് ഐഫോൺ സമ്മാനിച്ചത്. അസാമാന്യ ധൈര്യം കാണിച്ച തന്റെ സമുദായത്തിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് എംഎൽഎ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അവൾ കാണിച്ച ധൈര്യത്തിൽ അതിയായ സന്തോഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: