നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിഘ്നേഷ് ശിവന് സംവിധാനം ചെയ്യുന്ന ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നതാണ് ടീസര്‍ നല്കുന്ന സൂചന.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. നയന്‍താര കണ്‍മണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയന്‍താരയും ഒരുമിച്ച് ഒരു ചിത്രത്തില്‍ അഭിനയിക്കുന്നത്. വിഘ്നേശ് ശിവന്റെ നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ക്രിക്കറ്റ് താരം ശ്രീശാന്ത് മുഹമ്മദ് മോബി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്ചേഴ്സിന്റെ ബാനറില്‍ നയന്‍താരയും വിഘ്നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.ഏപ്രില്‍ 28നാണ് ചിത്രം പുറത്തിറങ്ങുന്നത്. കലാ മാസ്റ്റര്‍, റെഡിന് കിംഗ്സ്ലി, ലൊല്ലു സഭാ മാരന്, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര് കതിര്, വിജയ് കാര്‍ത്തിക് കണ്ണന് എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: