മറയൂര്‍: മറയൂര്‍ പഞ്ചായത്തില്‍ നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ ജലം ഒഴുകുന്നത് ഇടവിട്ട ദിവസങ്ങള്‍ മാത്രം. പല ഭാഗങ്ങളിലും ജലമില്ലാതെ ഇന്നും മറ്റു മാര്‍ഗങ്ങള്‍ ആശ്രയിച്ചാണ് ശുദ്ധജലം എത്തിക്കുന്നത്.
മറയൂര്‍ കോളനിയില്‍ പൂര്‍ണ്ണമായും നിലച്ച മട്ടിലാണ് രാത്രി സമയങ്ങളില്‍ മാത്രം ജലനിധി പൈപ്പിലൂടെ ശുദ്ധജലം എത്തുന്നുണ്ടെങ്കിലും ഇത് എപ്പോ ഏതു സമയം എന്നും പറയാന്‍ പറ്റില്ല. എത്ര ഒഴുകുന്ന ജലം എത്ര മിനിറ്റ് ലഭിക്കുമെന്നും പറയാന്‍ പറ്റില്ല. പക്ഷേ ജലനിധി പൈപ്പിലൂടെ ഏതു സമയത്തും നല്ല കാറ്റ് ഉണ്ട്.
തുറന്നുവച്ച് കാത്തിരുന്നാല്‍ അര്‍ദ്ധരാത്രിയില്‍ ശുദ്ധജലം പിടിക്കാം. ജലനിധി പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ശുദ്ധജലത്തിനായി ഇത്രയും നെട്ടോട്ടം ഇല്ലായിരുന്നു. അന്ന് പഞ്ചായത്ത് ജലവിഭവ വകുപ്പ് മുഖേന ശുദ്ധജലം ലഭിച്ച് കൊണ്ടിരുന്നപ്പോള്‍ ലഭിക്കുന്നില്ലെങ്കില്‍ പഞ്ചായത്തിനേയോ മറ്റോ അധികാരികളയോ ബന്ധപ്പെടാനുള്ള അവസരം ഉണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ ആരെ സമീപിക്കും എന്നുള്ള കുഴപ്പത്തിലാണ് ജനങ്ങള്‍.
പിജി മുഖേന നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ മാസംതോറും ജലത്തിനായുള്ള മാസവരി പിരിക്കാന്‍ മാത്രം ആരെങ്കിലും എത്തുന്നുണ്ട്. പരാതി പറഞ്ഞാല്‍ നോക്കട്ടെ എന്ന് പറയുന്നതല്ലാതെ പിന്നീട് തിരിഞ്ഞു നോക്കുല്ല എന്നുള്ള അവസ്ഥയാണ് ഇപ്പോഴുള്ളത്. ജലനിധി പദ്ധതി നടപ്പാക്കുമ്പോള്‍ അശാസ്ത്രീയമായ പൈപ്പിടല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് ക്രമക്കേട് ആയതോടെ ജനങ്ങള്‍ ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥ വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: