ബാംബോലിം: വിജയം മോഹിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്സിന് തോല്‍വി .ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജിഎംസി അത്ലറ്റിക്സ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മഞ്ഞപ്പട മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ജംഷഡ്പൂര്‍ എഫ്സിയോട് തോറ്റു. ജംഷഡ്പൂരിനായി ഗ്രെഗ് സ്റ്റുവര്‍ട്ട് രണ്ട് ഗോളും ഡാനിയല്‍ ചീമ ഒരു ഗോളും നേടി.
ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം തോല്‍വിയാണിത്. ഇതോടെ മഞ്ഞപ്പട രണ്ടാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനാല് മത്സരങ്ങളില്‍ 23 പോയിന്റാണുള്ളത്. അതേസമയം, ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി. അവര്‍ക്ക് 14 മത്സരങ്ങളില്‍ 25 പോയിന്റായി. തുടക്കം മുതല്‍ പരിക്കന്‍ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. പതിനൊന്നാം മിനിറ്റില്‍ ജംഷഡ്പൂരിന് ആദ്യ അവസരം ലഭിച്ചു. പക്ഷെ ജംഷഡ്പൂരിന്റെ റിത്വിക് ദാസ് എടുത്ത ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഫലപ്രദമായി തടഞ്ഞു. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ജംഷഡ്പൂരിന്റെ പീറ്റര്‍ ഹാര്‍ട്ട്ലി പന്തുമായി ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്തേ്ക്ക കുതിച്ചു. എ്ന്നാല്‍ അതിനിടെ അവരുടെ ഡാനിയര്‍ ചീമ ഓഫ് സൈഡായി.
ഇരുപത്തിനാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ വിന്‍സി ബറേറ്റോ ജംഷഡ്പൂരിന്റെ ഗോള്‍ വല ലക്ഷമാക്കി ബോക്സിന് പുറത്ത് നിന്ന് ഷോട്ടെടുത്തു. എന്നാല്‍ ജംഷഡ്പൂര്‍ പ്രതിരോധം അപകടം ഒഴിവാക്കി. മുപ്പത്തിയേഴാം മിനിറ്റില്‍ റിത്വിക് ദാസിനെ ബ്ലാസ്റ്റേഴ്സ് താരം ഫൗള്‍ ചെയ്തതിന് ജംഷഡ്പൂരിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. ബോക്സിന് തൊട്ടു പുറത്തുനിന്ന്് ഗ്രേഗ് സ്റ്റുവര്‍ട്ട് കിക്കെടുത്തെങ്കിലും പന്ത് പുറത്തേക്ക് പോയി.
ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജംഷഡ്പൂര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്. നിരന്തരം അവര്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ മുഖത്ത് ആക്രമണം നടത്തി. 44-ാം മിനിറ്റില്‍ ഗോളും നേടി. പന്തുമായി കുതിച്ച ഗ്രെഗ് സ്റ്റുവര്‍ട്ടിനെ ബോക്സിനുള്ളില്‍ ബ്ലാസ്റ്റേഴ്സ് താരം ദേന ചന്ദ്ര മെയ്തേയ് വലിച്ചിട്ടതിന് റഫറി പെനാല്‍റ്റി വിധിച്ചു. ഗ്രെഗ് സ്റ്റുവര്‍ട്ടാണ് സ്പോട് കിക്കെടുത്തത്. ഇടംകാലുകൊണ്ടുള്ള ഷോട്ട്് ബ്ലാസ്റ്റേഴ്സ് ഗോളിയെ കീഴടക്കി വലയില്‍ കയറി.
തൊട്ടു പിന്നാലെ ഗ്രെഗ്് സ്റ്റുവര്‍ട്ട് അവസരം നഷ്ടപ്പെടുത്തി. പന്തുമായി കുതിച്ചു മുന്നേറി സ്റ്റുവര്‍ട്ട് തൊടുത്തുവിട്ട ഷോട്ട്് നേരിയ വ്യത്യാസത്തിന് പുറത്തേക്ക് പറന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ജംഷഡ്പൂര്‍ രണ്ടാം ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ ഗ്രെഗ് സ്റ്റുവര്‍ട്ടാണ് സ്കോര്‍ ചെയ്തത്. ജംഷഡ്പൂര്‍ താരം ബോറിസ് സിങ്ങിനെ ബ്ലാസ്റ്റേഴ്സിന്റെ മാര്‍കോ ലെസ്കോവിച്ച് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.
അഞ്ചു മിനിറ്റുകള്്ക്ക് ശേഷം ജംഷഡ്പൂര്‍ മൂന്നാം ഗോളും കുറിച്ചു. ഡാനിയര്‍ ചീമയാണ് ഗോള്‍ നേടിയത്. മൂന്ന് ഗോളിന് പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് പോരാട്ടം മുറുക്കി. എന്നില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ അടിക്കാനുള്ള ശ്രമങ്ങള്‍ ജംഷഡ്പൂര്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: