പാലക്കാട്: കാഞ്ഞിരപ്പുഴ പാമ്പന്‍ തോട് വനത്തില്‍ വനവാസി യുവാവിനെ കാണാതായി. പാമ്പന്‍ തോട് വെള്ളയുടെ മകന് പ്രസാദ് എന്ന 22വയസ്സുകാരനെയാണ് ബുധനാഴ്ച ഉച്ചക്ക് 2മണി മുതല്‍ കാണാതായത്. ചീനിക്കാ പറിക്കുന്നതിന്ന് വനത്തിലേക്ക് പോയ പ്രസാദിനോപ്പം അച്ഛനും അമ്മയും അയല്‍വാസിയായ സ്ത്രീയും ഉണ്ടായിരുന്നു ഇവര്‍ ഇതിരിച്ചെത്തിയെങ്കിലും രാത്രി ആയിട്ടും പ്രസാദ് തിരിച്ചെത്തിയില്ല തുടര്‍ന്നാണ് പ്രസാദിനുവേണ്ടി തിരച്ചില്‍ ആരംഭിച്ചത്.
മണ്ണാര്‍ക്കാട് ഡിഎഫ്ഒ യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇന്‍ചാര്‍ജ് പുരുഷോത്തമന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു. മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: