ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി, ‘കേള്‍ക്കാത്ത, സഭയില്‍ ഇരിക്കാത്ത വ്യക്തി’ എന്നാണ് രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത്.പാര്‍ലമെന്റില്‍ തര്‍ക്ക വിഷയങ്ങളില്‍ സംസാരിച്ചില്ലെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു നരേന്ദ്ര മോദി.
‘ഞാന്‍ എല്ലാ വിഷയങ്ങളിലും വസ്തുതകള്‍ നല്‍കുകയും എല്ലാ വിഷയങ്ങളിലും വസ്തുതകളുടെ അടിസ്ഥാനത്തില്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചില വിഷയങ്ങളില്‍, നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്, ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചു. കേള്‍ക്കാത്ത, സഭയില്‍ ഇരിക്കാത്ത ഒരു വ്യക്തിയോട് ഞാന്‍ എങ്ങനെ മറുപടി പറയും? എഎന്‍ഐയുടെ എഡിറ്റര്‍ സ്മിതാ പ്രകാശിനു നല്കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു
രാജ്യസഭയില്‍ സംസാരിക്കവെ, രാജവംശ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിനെ പ്രധാനമന്ത്രി മോദി കീറിമുറിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ഉപദേശപ്രകാരം കോണ്‍ഗ്രസ് പിരിച്ചുവിട്ടാല്‍ അടിയന്തരാവസ്ഥ ഉണ്ടാകില്ലെന്നും 1984ലെ സിഖ് വിരുദ്ധ കലാപം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അപ്പോല്‍ സഭയില്‍ ഇല്ലാതിരുന്ന രാഹുല്‍ പിന്നീട് പ്രതികരിച്ചത് കോണ്‍ഗ്രസ് സത്യം പറയുന്നതുകൊണ്ടാണ് ബിജെപിക്ക് കോണ്‍ഗ്രസിനെ പേടിയെന്നായിരുന്നു
‘കോണ്‍ഗ്രസിനെ കുറിച്ചായിരുന്നു പ്രസംഗം മുഴുവന്‍. കോണ്‍ഗ്രസ് ചെയ്യാത്തതും നെഹ്റു ചെയ്യാത്തതും പറഞ്ഞു. എന്നാല്‍ ബിജെപിയുടെ വാഗ്ദാനങ്ങളില്‍ ഒന്നുമില്ല. ഭയമുണ്ട്,’ രാഹുല്‍ പറഞ്ഞു.
‘ഞാന്‍ ആരുടെയും അച്ഛനെക്കുറിച്ചോ മുത്തച്ഛനെക്കുറിച്ചോ സംസാരിച്ചതല്ല. ഒരു മുന്‍ പ്രധാനമന്ത്രിയെകുറിച്ചാണ് പറഞ്ഞത്. നെഹ്റു ചെയ്ത കാര്യങ്ങള്‍ പരാമര്‍ശിക്കുന്നില്ലെന്ന് അവര്‍ പറയുന്നു. ഈ ഭയത്തിന്റെ കാരണം മനസ്സിലാകുന്നില്ല. ഇന്നത്തെ രാജ്യത്തിന്റെ അവസ്ഥയില്‍ കോണ്‍ഗ്രസ് മാത്രമാണ് ഉത്തരവാദി, കോണ്‍ഗ്രസിന് നല്ല നയങ്ങളുണ്ടായിരുന്നെങ്കില് ഇന്ത്യ ഇനിയും മുന്നോട്ട് പോകുമായിരുന്നു. മോദി അഭിമുഖത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: