ലഖ്നോ: ബിക്കിനിയോ, ഹിജാബോ, ജീന്‍സോ ഏത് വേഷവും പെണ്‍കുട്ടികള്‍ക്ക് ധരിയ്ക്കാമെന്ന പ്രസ്താവിച്ച പ്രിയങ്ക ഗാന്ധിയോട് പത്രപ്രവര്ത്തകന് ബുധനാഴ്ച ചോദിച്ചത് ഒറ്റച്ചോദ്യം: ‘സ്കൂളില്‍ ബിക്കിനി പ്രോത്സാഹിപ്പിക്കണോ?’. ടിവി9 ഭരത് വര്‍ഷ് എന്ന ടിവി ചാനലിന്റെ ലേഖകന്‍ അഭിഷേഖ് ഉപാധ്യായയാണ് പ്രിയങ്കഗാന്ധിയുടെ സര്‍വ്വനിയന്ത്രണങ്ങളും നഷ്ടപ്പെടുത്തുന്ന ചോദ്യം ചോദിച്ചത്.
ഇതോടെ കോപത്താല്‍ ജ്വലിച്ച പ്രിയങ്ക ഗാന്ധി പത്രപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ചു. കര്‍ണ്ണാടകയിലെ ഹിജാബ് വിവാദത്തിന് മറുപടിയായാണ് പെണ്‍കുട്ടികള്‍ക്ക് ബിക്കിനിയോ ജീന്‍സോ ഹിജാബോ എന്തും ധരിക്കാമെന്ന് പ്രിയങ്ക ബുധനാഴ്ച ട്വിറ്ററിലൂടെ പ്രതികരിച്ചത്. ഇതിനെ ഉടന്‍ രാഹുല്‍ഗാന്ധി പിന്തുണയ്ക്കുകയും ചെയ്തു. ഇത് വന്‍ വിവാദമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മാനിഫെസ്റ്റോ പുറത്തിറക്കിയ ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധിയും പത്രപ്രവര്ത്തകന് അഖിലേഷ് ഉപാധ്യായയും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം ആണ് തര്‍ക്കവിഷയമെന്നിരിക്കെ എന്ത് ധരിയ്ക്കണമെന്ന സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്.
വാര്‍ത്താസമ്മേളനത്തിനിടെ ഉപാധ്യായ് ചോദിച്ചു: ‘വികസനം എന്ന വിഷയത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടണമെന്നാണ് താങ്കള്‍ പറയുന്നത്. പക്ഷെ ഇന്ന് രാവിലെ താങ്കളുടെ ട്വീറ്റിന്റെ വിഷയം വികസനം എന്നത് മാറി സ്കൂളിലെ ഹിജാബായി.’. ഇത് പ്രിയങ്കയ്ക്ക് ദഹിച്ചില്ല. ‘ഞാനിപ്പോള്‍ ഹിജാബിനെക്കുറിച്ച് എന്തെങ്കിലും ചര്‍ച്ച ആരംഭിച്ചോ? അത് ഓരോ സ്ത്രീയുടെയും അവകാശമാണ്. അവള്‍ക്ക് ബിക്കിനിയോ, ഹിജാബോ, ഗുംഗാട്ടോ, സാരിയോ ജീന്‍സോ ധരിയ്ക്കാം…അതില്‍ രാഷ്ട്രീയമില്ല.’- തന്റെ രാവിലത്തെ ട്വീറ്റ് ആവര്‍ത്തിച്ച് പ്രിയങ്ക മറുപടി പറഞ്ഞു.
പക്ഷെ ഉപാധ്യായ വിട്ടില്ല.’എങ്ങിനെയാണ് ബിക്കിനി സ്കൂളില്‍ പ്രസക്തമാവുന്നത്? എങ്ങിനെയാണ് അത് വിദ്യാഭ്യാസസ്ഥാപനത്തെക്കുറിച്ച് പ്രസക്തമാവുന്നത്?’. ഇതു കൂടിയായതോടെ പ്രിയങ്ക ഗാന്ധി പൊട്ടിത്തെറിച്ചു. ‘താങ്കള്‍ക്ക് ഏത് രീതിയില്‍ വേണമെങ്കിലും വളച്ചൊടിക്കാം. ഒരു സ്ത്രീ എന്ത് ധരിക്കണം, എന്ത് ധരിക്കാന്‍ പാടില്ല എന്ന് പറയാന്‍ ഒരാള്‍ക്കും അവകാശമില്ല. ഞാന്‍ താങ്കളോട് സ്കാര്‍ഫ് ഊരാന്‍ പറയുന്നു. സ്കാര്‍ഫ് ഊരു’- കോപാകുലയായി പ്രിയങ്ക പൊട്ടിത്തെറിച്ച് കൊണ്ട് പറഞ്ഞു. ‘ഇത് സ്കൂളല്ല, വാര്‍ത്താസമ്മേളനമാണ്,’- ഇതായിരുന്നു ഉപാധ്യായയുടെ മറുപടി.
‘നിങ്ങള്‍ എവിടെയാണെന്നതില്‍ പ്രസക്തിയില്ല. താങ്കള്‍ എന്ത് ധരിയ്ക്കണമെന്ന് പറയാന്‍ എനിക്ക് അവകാശമുണ്ടോ?’- പൊട്ടിത്തെറിച്ച് പ്രിയങ്ക ചോദിച്ചു. ഇത്രയും പറഞ്ഞ് അവര്‍ വേഗം വിഷയത്തില്‍ നിന്ന് തടിയൂരുകയും ചെയ്തു.
പക്ഷെ രാവിലത്തെ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് വന്‍ വിവാദമായി മാറിയിരുന്നു. ജീന്‍സോ സാരിയോ ഹിജാബോ എന്തും പെണ്‍കുട്ടികള്‍ക്ക് ധരിയ്ക്കാമെന്ന് ഹിജാബ് വിവാദത്തിന് മറുപടി നല്കിയപ്പോള് അവര്‍ പ്രധാനവിഷയത്തില്‍ നിന്നും വ്യതിചലിക്കുകയായിരുന്നു. സ്കൂളിലെ യൂണിഫോമായിരുന്നു വിവാദപ്രശ്നം. ഇന്ത്യയിലെ എല്ലാ സ്കൂളുകള്‍ക്കും ഒരു സവിശേഷമായ യൂണിഫോം ഉണ്ടെന്നും കുട്ടികള്‍ അത് പിന്തുടരണമെന്നും ഉള്ള കാര്യം പ്രിയങ്ക മറന്നു. അതുപോലെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിലെ ഡ്രസ്കോഡിനെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിന് തീരെ ചേരാത്ത ബിക്കിനിയെ വിഷയത്തില്‍ എടുത്തിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: