അടിമാലി: മണ്‍സൂണ്‍ കാലത്ത് കാഴ്ച്ചയുടെ വിരുന്നൊരുക്കിയിരുന്ന ചീയപ്പാറ വെള്ളച്ചാട്ടം വേനലെത്തുന്നതിന് മുമ്പെ കനത്തതോടെ വറ്റി വരണ്ടു. ഉയരമേറെയുള്ള പാറക്കെട്ടുകളില്‍ നിന്ന് തലതല്ലി ചിതറി താഴേക്ക് പതിക്കുന്ന ജലപാതത്തിന്റെ അടുത്ത കാഴ്ച്ചയാണ് ചീയപ്പാറയുടെ പ്രത്യേകത.
മഴക്കാലത്തിതുവഴി കടന്ന് പോകുന്നവരാരും ചീയപ്പാറവെള്ളച്ചാട്ടത്തിന്റെ വശ്യതയും വന്യതയും കണ്ടാസ്വദിക്കാതെ കടന്ന് പോകാറില്ല. പക്ഷെ മഴമാറി വേനല്‍ അടുത്തെത്തിയതോടെ അടയാളമൊന്നും ബാക്കി വയ്ക്കാതെ ചീയപ്പാറ വെള്ളച്ചാട്ടം വറ്റിവരണ്ട് കഴിഞ്ഞു.
ആദ്യമായി ഇതുവഴി കടന്നു പോകുന്നവരോട് ഇവിടിങ്ങനൊരു ജലപാതമുണ്ടായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തരമില്ല. മുന്‍കാലങ്ങളിലെന്നപോലെ ജലപാതം അപ്രത്യക്ഷമായതോടെ സഞ്ചാരികള്‍ പൂര്‍ണ്ണമായി ചീയപ്പാറയെ കൈയൊഴിഞ്ഞ് കഴിഞ്ഞു. വീണ്ടും ജലസമൃദ്ധിയുടെ നല്ലനാള് കാത്തിരിക്കുന്ന പാറക്കെട്ടും, വെയിലും മഴയുമൊന്നും കൂസാതെ ചീയപ്പാറയെ സജീവമാക്കുന്ന വാനരന്മാരും മാത്രമാണിപ്പോള്‍ ചീയപ്പാറയുടെ പകല്‍ കാഴ്ച്ചകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: