തിരുവനന്തപുരം : മീഡിയ വണ്‍ ചാനലിനെ വിലക്കിയതിനെതിരെ രാജ് ഭവനു മുന്നില്‍ പ്രതിഷേധാഗ്നി കൊളുത്താനുള്ള പ്രസ് ക്ലബ്ബിന്റെ ആഹ്വാനം തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ തള്ളി. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്, സി.പി.ഐ കണ്ട്രോള് കമ്മിഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്, എന്നീ നേതാക്കള്‍ എത്തിയെങ്കിലും പങ്കെടുത്തത് 8 മാധ്യമ പ്രവര്‍ത്തകര്‍ മാത്രം.
പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണന്, സെക്രട്ടറി രാജേഷ് രാജേന്ദ്രന് , മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എ.വി. മുസാഫിര്‍, സജിത് വഴയില, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, മീഡിയ വണ്‍ ബ്യൂറോ ചീഫ് സാജു എന്നിവരെക്കൂടാതെ രണ്ട് രണ്ട് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ കൂടിമാത്രം.
വെള്ളയമ്പലം ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം രാജ്ഭവനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രതിഷേധ ദീപശിഖ തെളിച്ചു. ഹൈക്കോടതി വിധിക്കെതിരെ പ്രസ് ക്ലബ് പ്രതിഷേധ പ്രകടനം നടത്തുന്നത് ആദ്യമാണ്. രാജ് ഭവനിലേക്ക് പ്രതിഷേധം സംഘിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: