ന്യൂദല്‍ഹി: കശ്മീരില്‍ നടക്കുന്നത് ഇന്ത്യന്‍ അദിനിവേശമെന്ന പാക് പ്രചരണത്തെ പിന്താങ്ങിയതില് ഖേദം പ്രകടിപ്പിച്ച് ഹ്യൂന്‍ഡായ്. കമ്പനി അറിയാതെ തങ്ങളുടെ പാകിസ്ഥാനിലെ ഡീലര്‍ ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുകയായിരുന്നു എന്ന് ഹ്യൂന്‍ഡായ് വ്യക്തമാക്കി. കമ്പനിയുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ ഉപയോഗിച്ച് പ്രചരണം നടത്തിയ പാകിസ്ഥാനിലെ ഏജന്‍സിയ്ക്കെതിരെ ശക്തമായ നടപടി സ്വാകരിക്കുമെന്നും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
ഹ്യൂഡായിയെ സംബന്ധിച്ചിടത്തോളം ഇന്ത്യ രണ്ടാമത്തെ വീടുപോലെയാണെന്ന് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു. ഹ്യൂന്‍ഡായി മോട്ടോര്‍ ഇന്ത്യയുമായി ബന്ധപ്പെടുത്തി പരക്കുന്ന അനാവശ്യ സമൂഹമാധ്യമ പോസ്റ്റ് കമ്പനിയുടെ ഇന്ത്യയോടുള്ള പ്രതിബദ്ധതയെയും സേവനത്തെയും വെല്ലുവിളിക്കുന്ന ഒന്നാണ്. രാജ്യത്തിന്റെ ദേശീയതയെ തങ്ങള്‍ ബഹുമാനിക്കുന്നുവെന്നും കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്വീറ്റില്‍ പറയുന്നു.
അതേ സമയം ഹ്യൂന്ഡായേയും സഹ കമ്പനിയായ കിയാ മോട്ടോഴ്സിനെയും ബഹിഷ്കരിക്കാന്‍ ചെയ്തുകൊണ്ടുള്ള ഹാഷ്ടാഗ് ട്വിറ്ററില്‍ നാലാം ദിനവും ട്രെന്‍ഡിങ്ങിലാണ്. പാകിസ്ഥാന്റെ കശ്മീര്‍ ഐക്യദാര്‍ഢ്യ ദിനം ആഘോഷിച്ച ഡോമിനോസിനെതിരേയും ക്യാമ്പൈന് ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: