പൊന്‍കുന്നം: സ്വകാര്യ വ്യക്തികള്‍ കൈയേറിയ തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളജിന്റെ സ്ഥലം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ സന്ദര്‍ശിച്ചു. കൈയേറ്റം മൂലം കോളജിന്റെ സ്ഥലം നഷ്ടപ്പെടുന്നെന്ന ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ സന്ദര്‍ശനം.
ദേവസ്വം ബോര്‍ഡ് അംഗങ്ങളായ പി.എം. തങ്കപ്പന്, അഡ്വ. മനോജ് ചരളേല്‍, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ കൃഷ്ണകുമാര്‍, വൈക്കം സബ്ഗ്രൂപ്പ് ഓഫീസര്‍ വിഷ്ണു കെ. ബാബു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. കൈയേറ്റം സംബന്ധിച്ച് 2014 മുതല്‍ കോടതിയില്‍ കേസ് നിലനില്‍ക്കുകയാണെന്നും അനുകൂലവിധി ഉണ്ടാകുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിച്ചതായും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഇരുപത്താറ് ഏക്കറോളം ഭൂമിയാണ് തലപ്പാറ-എറണാകുളം റോഡിന്റെ ഇരുവശങ്ങളിലുമായി കോളജിന് ഉണ്ടായിരുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ കൈയേറ്റം തുടങ്ങിയതോടെ ഭൂമിയുടെ വിസ്തൃതി 15 ഏക്കറിലേക്ക് ചുരുങ്ങി. ഭൂമിയുടെ കൈവശാവകാശം ദേവസ്വം ബോര്‍ഡിന്റെ വൈക്കം സബ്ഗ്രൂപ്പ് ഓഫീസിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: