സംഗീത സംവിധാന രംഗത്ത് അതികായരും അല്ലാത്തവരുമായി എത്രയെത്ര പേര്. ഇവര്‍ക്കിടയില്‍ എവിടെയെങ്കിലും ആനന്ദ്ഘന്‍ എന്ന പേര് കേട്ടിട്ടുണ്ടോ?. ലതാ മങ്കേഷ്കറിന്റെ തൂലികാനാമമാണ് ആനന്ദ്ഘന്‍. 1960കളില്‍ നാല് മറാത്തി ചിത്രങ്ങള്‍ക്ക് ഈ പേരിലാണ് ലതാജി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത്. മോഹിത്യാഞ്ചി മഞ്ജുള(1963), മറാത്ത തിടുക മേല്‍വവ(1964), സാധി മാനസ(1965), തംമ്പാടി മാടി(1969) എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയായിരുന്നു സംഗീത സംവിധാനം. ആനന്ദ്ഘന്‍ എന്ന പേരില്‍ സംഗീതം ചിട്ടപ്പെടുത്തുന്നതിന് മുമ്പെ 1950 ല്‍ പുറത്തിറങ്ങിയ റാം റാം പഹൂനെ എന്ന ചിത്രത്തിന് വേണ്ടി സ്വന്തം പേരില്‍ത്തന്നെ ലത മങ്കേഷ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നു. മറാത്തി നാടോടി സംഗീതത്തെ മനോഹരമാം വിധം ആ ഗാനങ്ങളില്‍ സന്നിവേശിപ്പിച്ചു എന്നതായിരുന്നു സവിശേഷത.
സാധി മാനസയിലെ ഗാനങ്ങള്‍ എടുത്തുപറയേണ്ടതാണ്. അത്രത്തോളം പ്രശസ്തമായിരുന്നു അതിലെ ഗാനങ്ങള്‍. മികച്ച മറാത്തി ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സാധി മാനസ നേടിയിരുന്നു. മഹാരാഷ്ട്ര സര്‍ക്കാര്‍ രണ്ട് പുരസ്കാരങ്ങള്‍ ഈ ചിത്രത്തിനു നല്കി. സംഗീത സംവിധാനത്തിന് ആനന്ദ്ഘനും പിന്നണിഗാനത്തിന് ലതാ മങ്കേഷ്കറുമായിരുന്നു പുരസ്കാരം സ്വന്തമാക്കിയത്. ഫലത്തില്‍ സംഗീത സംവിധാനത്തിനും പിന്നണി ഗാനത്തിനും അവാര്‍ഡ് ലതയ്ക്ക്!
പിന്നണി ഗാനരംഗത്തെ തിരക്കുകള്‍ കാരണം ലതാ മങ്കേഷ്കറിന്, ആനന്ദ്ഘനിനെ ഉപേക്ഷിക്കേണ്ടി വന്നു. ആദ്യം തിരസ്കരിക്കപ്പെട്ടപ്പോഴുണ്ടായ വേദനയെ മറികടന്ന് സംഗീതത്തിലൂടെ എല്ലാവരേയും ആനന്ദിപ്പിക്കുകയായിരുന്നു ആനന്ദ്ഘന്‍ എന്ന അപരനാമത്തിന്റെ ഉടമ ലതാ മങ്കേഷ്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: