വെള്ളറട: രണ്ടു കിലോ കഞ്ചാവുമായി എസ്എഫ്ഐ നേതാവും മറ്റൊരാളും എക്സൈസിന്റെ പിടിയില്‍. കഞ്ചാവുമായി ബൈക്കിലെത്തിയ എസ്എഫ്ഐ വെള്ളറട ഏരിയാകമ്മറ്റി അംഗം രാഹുല്‍ കൃഷ്ണയാണ് അമ്പൂരിയില്‍ അറസ്റ്റിലായത്. അമ്പൂരി കണ്ടംതിട്ട വാര്‍ഡ് മെംബര്‍ ജയന്റെ വീടാക്രമിച്ച കേസിലെ പ്രതിയുമാണ് രാഹുല്‍.
അമ്പൂരി പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്ന് എക്സൈസ് ആര്യനാട് റേഞ്ച് ഇന്‍സ്പെക്ടര്‍ ആദര്‍ശും സംഘവുമാണ് പള്‍സര്‍ ബൈക്കില്‍ 2.139 കിലോഗ്രാം കഞ്ചാവ് കടത്തിയ വാഴിച്ചല്‍ വീണഭവനില്‍ വിനു (40), എസ് എഫ്ഐ നേതാവ് രാഹുല്‍ഭവനില്‍ രാഹുല്‍കൃഷ്ണ (20) എന്നിവരെ കസ്റ്റഡിയിലെടുത്തത്.
മലയോരമേഖലയില്‍ വിതരണം ചെയ്യാനായി എത്തിച്ചതാണ് കഞ്ചാവ്. ഇവരുടെ പിന്നില്‍ വലിയശൃംഖല പ്രവര്‍ത്തിക്കുന്നതായി സംശയമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് കച്ചവടത്തിനൊപ്പം ഇവര്‍ ഗുണ്ടാപ്രവര്‍ത്തനങ്ങളും നടത്തുന്നതായി നാട്ടുകാര്‍ പറയുന്നു.
മലരയോര പഞ്ചായത്തുകളായ അമ്പൂരി, വെള്ളറട എന്നിവിടങ്ങളില്‍ ലഹരിമാഫിയ സജീവമാണ്. ഭരണപക്ഷ യുവജന സംഘടനകളുടെ മറവിലാണ് ലഹരി വ്യാപാരമെന്നും ആരോപണമുണ്ട്. ആര്യനാട് റേഞ്ച് ഓഫീസിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജി.വി. ശ്രീകുമാര്‍, എ. ശ്രീകുമാര്‍, സൂരജ്, ബ്ലെസ്സണ്‍ സത്യന്, സുമിത, കാട്ടാക്കട റേഞ്ചിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രജിത്ത്, ശങ്കര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: