തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ അംബാ പുരസ്കാരം ചലച്ചിത്രതാരം മോഹന്‍ലാലിന്. പൊങ്കാല ഉത്സവങ്ങളുടെ ഭാഗമായി കലാപരിപാടികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.50ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം തുടങ്ങുക. തുടര്‍ന്ന് വൈകിട്ട് 6.30ന് കലാപരിപാടികളുടെ ഉദ്ഘാടനവും നടക്കും.
ആറ്റുകാല്‍ പൊങ്കാല ഈ മാസം 17നാണ് നടക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാകും പൊങ്കാലയുണ്ടാകുക. ഭക്തജനങ്ങള്‍ സ്വന്തം വീടുകളില്‍ പൊങ്കാല അര്‍പ്പിക്കണമെന്നും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല പരിമിതമായ രീതിയില്‍ നടത്താന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്, ഗതാഗത മന്ത്രി ആന്റണി രാജു, മേയര്‍ ആര്യാ രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്ത കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും ആള്‍ക്കൂട്ടങ്ങള്‍ക്ക് ഇടവരാതെ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്താനും തീരുമാനിച്ചിരുന്നു.
കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാകും പരിപാടികള്‍ നടക്കുക. രാവിലെ 10.50 നാണ് പൊങ്കാല അടുപ്പില്‍ തീ പകരുന്നത്. ഉച്ചയ്ക്ക് 1.20 നാണ് പൊങ്കാല നിവേദ്യം. ഫെബ്രുവരി 18 നാണ് പൊങ്കാല മഹോത്സവത്തിന് സമാപനമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: