കൊച്ചി: നടന് ദിലീപിനെതിരെ പുതിയ ശബ്ദരേഖ പുറത്ത് വിട്ട് സംവിധായകന് ബാലചന്ദ്രകുമാര്‍. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് പരാമര്‍ശമുള്ള ശബ്ദരേഖയാണ് പുറത്തുവിട്ടത്.
ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഗ്രൂപ്പില്‍ ഇട്ട് തട്ടണം എന്ന നിര്‍ദേശമാണ് ശബ്ദരേഖയിലുള്ളത്. ഈ ശബ്ദരേഖയുടെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന് കോടതിയെ അറിയിച്ചിരുന്നു. ഈ ശബ്ദ സംഭാഷണം 2017 നവംബര്‍ 15ന് ഉള്ളതാണെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഒരുവര്‍ഷത്തേക്ക് ഫോണ്‍ ഉപയോഗിക്കരുതെന്ന് ദിലീപിനോട് അനുജന് അനൂപ് പറഞ്ഞുവെന്നും ശബ്ദ സംഭാഷണത്തിലുണ്ട്. അനൂപിന്റെ ഓഡിയോയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. കൂടുതല്‍ ശബ്ദരേഖ തന്റെ പക്കല്‍ ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്നത് വ്യക്തമായ ഗൂഢാലോചനയാണെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
തിങ്കളാഴ്ച്ച ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ബാലചന്ദ്രകുമാര്‍ ശബ്ദ രേഖ പുറത്തുവിട്ടിരിക്കുന്നത്. ഈ ശബ്ദസന്ദേശത്തില്‍ ഇക്കാര്യം മാത്രമല്ല പറയുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലേണ്ട രീതിയെ കുറിച്ച് ഗൂഢാലോചന നടത്തുന്നതും ഓഡിയോയില്‍ ഉണ്ടെന്നും അതിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: