തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷണന്റെ ഫഌറ്റില്‍ പോയിരുന്നുവെന്ന് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ശ്രീരാമകൃഷ്ണന് പലതും അറിയാമയിരുന്നു. കടയുടെ ഉദ്ഘാടനത്തിന് സ്പീക്കറെ താന്‍ ക്ഷണിച്ചിട്ടില്ല. സരിത്തും സന്ദീപുമാണ് ക്ഷണിച്ചത്. സ്പീക്കര്‍ തന്നെ തള്ളിപറഞ്ഞത് വിവരമില്ലാത്തതിനാലാണ്. താന്‍ ഡിപ്ലോമാറ്റ് അല്ലായിരുന്നുവെന്ന് സ്പീക്കര്‍ക്ക് അറിയാമായിരുന്നു. വ്യക്തിപരമായ അടുപ്പമായിരുന്നു. ഫഌറ്റിലും ഔദ്യോഗിക വസതിയിലും പോയിട്ടുണ്ട്. പല സ്ഥലത്തും ശ്രീരാകൃഷ്ണനെ കാണാന്‍ പോയിട്ടുണ്ട്. സ്പീക്കര്‍ തന്നെ കാറില്‍ വിളിച്ചുകൊണ്ടു പോയിരുന്നുവെന്നും സ്വപ്ന ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സ്വപ്നയും സ്പീക്കറുമായുള്ള ബന്ധം ജന്മഭൂമി ദിനപത്രമാണ് ആദ്യം വെളിപ്പെടുത്തിയത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെയുള്ള വെളിപ്പെടുത്തലിനെതിരെയാണ് സ്പീക്കറുടെ ഇടപെടലുകള്‍ അവര്‍ വ്യക്തമാക്കിയത്. യുഎഇ കോണ്‍സല്‍ ജനറലും ശിവശങ്കറുമായി ചര്‍ച്ച ചെയ്താണ് ലൈഫ്മിഷന്റെ കാര്യങ്ങള്‍ നീക്കിയതെന്ന് സ്വപ്ന പറയുന്നു. കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ ഞാന്‍ ലൈഫ്മിഷന് പ്രോജക്ടില്‍ ഇടപെട്ടിരുന്നത് ശിവശങ്കറുമായാണ്. യുഎഇ കോണ്‍സല്‍ ജനറലും ശിവശങ്കറുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്. നിരവധി ചര്‍ച്ചകള്‍ ഇവര്‍ തമ്മില്‍ നടന്നു. കണ്‍സള്‍ട്ടന്‍സി യൂണിസെഫിനെ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിക്കും അറിയാമായിരിക്കാം. അതിനെക്കുറിച്ച് വ്യക്തതയില്ല. ഇതൊക്കെ ചെയ്യുമ്പോള്‍ ശിവശങ്കറിന്റെ പിന്നിലാരോ മറഞ്ഞു നില്ക്കുന്നതായി തോന്നിയിരുന്നു. മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. എല്ലാറ്റിലും ശിവശങ്കറാണ് ഇടപെട്ടിരുന്നത്.
മുഖ്യമന്ത്രിയുടെ യുഎഇ യാത്രയിലാണ് ശിവശങ്കറിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന് സ്വപ്ന പറഞ്ഞു. ഒരു സ്ത്രീയെന്ന രീതിയില്‍ എന്നെ ചൂഷണം ചെയ്തതിലും നശിപ്പിച്ചതിലും ശിവശങ്കറിന് വലിയ പങ്കുണ്ട്. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്. സാമ്പത്തിക പ്രശ്നമുണ്ടായപ്പോള്‍ ജോലി വേണമെന്ന് ആവശ്യപ്പെട്ട് ശിവശങ്കറിനെ സമീപിച്ചു. സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ എന്നെ നിയമിച്ചത് അദ്ദേഹമാണ്. ഒറ്റ ഫോണ്‍ കോളിലാണ് നിയമനം നടത്തിയതെന്നും സ്വപ്ന പറഞ്ഞു.
പിറന്നാളിന് ശിവശങ്കറിന് നിരവധി സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്. പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട ആവശ്യമില്ല. ആശ്വാസ വാക്ക് പറയേണ്ട ആളാണ് ഇപ്പോള്‍ തള്ളിപ്പറഞ്ഞിരിക്കുന്നത്. നയതന്ത്ര ബാഗേജ് വിട്ടുനല്‍കണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടില്ല. അന്നത്തെ ബന്ധം വച്ചിട്ട് എന്തു പറഞ്ഞാലും ശിവശങ്കര്‍ ചെയ്യുമായിരുന്നു. വിആര്‍എസ് എടുത്ത് ഒരുമിച്ച് ദുബായിയില്‍ പോകാമെന്ന് ശിവശങ്കര്‍ പറഞ്ഞെന്നും സ്വപ്ന വ്യക്തമാക്കി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായിരുന്നപ്പോള്‍ തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ തിരക്കഥയായിരുന്നുവെന്ന് പ്രതിയായ സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ബന്ധമില്ല, സര്‍ക്കാരിന് പങ്കില്ലെന്നുള്ള തന്റെ ശബ്ദരേഖ ശിവശങ്കര്‍ പറഞ്ഞിട്ട് ചെയ്തതാണ്. 24 ന്യൂസ് എക്സ്ക്ലൂസിവായി പുറത്തുവിട്ട ശബ്ദരേഖയാണ് തിരക്കഥയാണെന്ന് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. ശബരിമലക്കെതിരെ വ്യാജ ചെമ്പോല തിട്ടൂരം പുറത്തുവിട്ട 24 ന്യൂസിലെ സഹിന് ആന്റിണിയായിരുന്നു ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 24 ന്യൂസിനുള്ള ഓഡിയോ ക്ലിപ്പ് എം ശിവശങ്കര്‍ പറഞ്ഞിട്ടാണ് ചെയ്തത്. ഇത് സന്ദീപാണ് ചാനലിന് കൈമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി. തന്നോട് ഒളിവില്‍ പോകാന്‍ പറഞ്ഞത് ശിവശങ്കരനായിരുന്നു. സ്വര്‍ണ്ണം പിടികൂടിയ നയതന്ത്രബാഗേജില് സ്വര്‍ണ്ണമായിരുന്നുവെന്ന് ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സ്വപ്ന പറഞ്ഞു.
അദ്ദേഹവുമായി അടുപ്പത്തിലായിരുന്ന കാലത്ത് ശിവശങ്കരന് പറഞ്ഞതിനപ്പുറം താനൊന്നും ചെയ്തിട്ടില്ല. അദ്ദേഹം പറയുന്നത് കണ്ണടച്ച് അതേപോലെ ചെയ്യുമായിരുന്നു. ആ കാലത്ത് എന്റെ ജീവിതത്തില്‍ നടന്നിട്ടുള്ള കാര്യങ്ങളെല്ലാം അദ്ദേഹത്തിനറിയാം. കോണ്‍സുലേറ്റില്‍ നിന്ന് എന്നോട് മാറാന്‍ പറഞ്ഞതും സ്പേസ് പാര്‍ക്കില്‍ ജോലി ശരിയാക്കിയതും അദ്ദേഹമാണെന്നും സ്വപ്ന പറഞ്ഞു.
അദ്ദേഹത്തെ പോലെ മുതിര്‍ന്നൊരു ഐഎഎസ് ഉദ്യോഗസ്ഥന് ഐഫോണ്‍ കൊടുത്ത് ചതിക്കാന്‍ മാത്രം സ്വപ്ന സുരേഷ് എന്ന താന്‍ വളര്‍ന്നിട്ടില്ല. എന്റെ വിശ്വാസ്യതയെയും ആത്മാഭിമാനമാത്തെയും ചോദ്യംചെയ്യുന്ന തരത്തിലുള്ള എന്തേങ്കിലും ആത്മകഥയിലുണ്ടെങ്കില്‍ അത് ശരിയായില്ല. ആരെയും ദ്രോഹിക്കാനും ചെളിവാരിയെറിയാനും താന്‍ താത്പര്യപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: