ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന എംപിയും ഓള് ഇന്ത്യ മജ്ലിസ്ഇഇത്തേഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) തലവനുമായ അസദുദ്ദീന്‍ ഒവൈസിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഇന്നലെ രാത്രി തനിക്ക് നേരെ ആക്രമണം നടന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീഷണിയുടെ തോത് അവലോകനം ചെയ്ത ശേഷമാണ് കേന്ദ്ര റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സി.ആര്.പി.എഫ്) ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
അതേസമയം, മീററ്റിലെ കിതൗദ് പ്രദേശത്ത് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്തതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. എ ഐഎം ഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ ഹിന്ദു വിരുദ്ധ പ്രസ്താവനയില്‍ പ്രകോപിതരായാണ് കാറിന് വെടിവെച്ചതെന്നാണ് അറസ്റ്റിലായ യുവാക്കള്‍ പറയുന്നത്. യുവാക്കളില്‍ നിന്നും അനധികൃതമായി കൈവശം വെച്ച 9എംഎം പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. തിരിച്ചറിയാതിരിക്കാന്‍ യുവാക്കള്‍ തലയില്‍ തൊപ്പി ധരിച്ചിരുന്നു. ചാജര്സി ടോള്‍ പ്ലാസയ്ക്കരികില്‍ വെച്ചാണ് നിറയൊഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: