ന്യൂദല്‍ഹി: ഹൃദയമുള്ളവരുടെ നഗരം എന്നാണ് ദല്‍ഹിയെ വിശേഷിപ്പിക്കാറ്. എന്നാല്‍ ദല്‍ഹിയുടെ മതേതര ഹൃദയം വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്നിരിക്കുന്നു. മതപരമായ അന്ധതയെന്നോ ബോധപൂര്‍വ്വമായ രാഷ്ട്രീയ അജണ്ടയെന്നോ എന്ത് വേണമെങ്കിലും വിളിച്ചോളൂ…ദല്‍ഹി ഇനി മുതല്‍ ഹിന്ദുക്കള്‍ക്ക് സുരക്ഷിതമല്ലാത്ത നഗരമായി മാറിയിരിക്കുന്നു.
ഈ ജനവരി 17ന് സുല്താന്പൂര് ദല്‍ഹിയില്‍ ഹീരാലാല്‍ ഗുജറാത്തി എന്ന ഹിന്ദു യുവാവിനെ ഇര്ഫാന് സിദ്ദിഖിയും അയാളുടെ സഹോദരന് സനുവും ചേര്‍ന്ന് കൊലപ്പെടുത്തി. നേരത്തെ ഹീരാലാലിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ ഇര്ഫാന് സിദ്ദിഖി തടവിലായിരുന്നു. പക്ഷെ ഈയിടെ ജാമ്യത്തില്‍ പുറത്തിറങ്ങി. ഹിരാലാലിന്റെ കുടുംബം പറയുന്നത് ഇര്ഫാന് ആംആദ്മിയുടെ പ്രാദേശിക എംഎല്‍എ മുകേഷ് അഹ്ലവാത്തുമായി അടുത്ത ബന്ധുമുള്ള ആളാണെന്നാണ്.
ബിജെപി നേതാവ് കപില്‍ മിശ്ര പറയുന്നത് ഇര്ഫാന് സിദ്ദിഖി ആംആദ്മി പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ അധ്യക്ഷനാണെന്നാണ്. വിശ്വഹിന്ദു പരിഷത്തും ബിജെപിയും ഹിരാലാലിന്റെ കൊലയില്‍ പ്രതിഷേധിച്ചിരുന്നു. ഹിരാലാലിന്റെ കുടുംബം കിട്ടിയ വിലയ്ക്ക് വീട് വിറ്റ് നഗരം കാലിയാക്കാന്‍ തീരുമാനിച്ചത് ഈ കൊലപാതകം നല്കിയ ആഘാതം താങ്ങാനാവാതെയാണ്. ‘ഈ വീട് മുസ്ലിം ഭീകരത മൂലം വില്‍ക്കുകയാണ്. ഹിരാലാലിന്റെ കൊലാപതകം മൂലമുള്ള ഭയം കാരണം,’- ഹിരാലാലിന്റെ കുടുംബം ഒരു പോസ്റ്റര്‍ പതി്ച്ചിരിക്കുന്നതിങ്ങിനെ.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമായി തള്ളാനാവുന്നില്ല. കാരണം ഈയിടെ ദല്‍ഹിയില്‍ ഇതുപോലുള്ള ഒട്ടേറെ കൊലപാതകങ്ങള്‍ നടന്നു.
മുസ്ലിം കാമുകിയുടെ വീട്ടുകാരാണ് 23 കാരനായ അങ്കിത് സക്സേനയെ കൊന്നത്. പകല്വെളി്ച്ചത്തില് പെണ്‍കുട്ടിയുടെ കുടുംബക്കാര് ഒന്നു ചേര്‍ന്നാണ് അങ്കിതിനെ വധിച്ചത്. ഹിന്ദു പട്ടികജാതിയില്‍പ്പെട്ട ഗോപാല്‍ എന്ന യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചാണ് കൊലപ്പെടുത്തിയത്. കല്യാണ്പുരിയിലാണ് ഈ സംഭവം നടന്നത്. മുസ്ലിം ആക്രമണകാരികളാണ് കൊലപ്പെടുത്തിയത്. 2021 മെയ് നാലിന് വീട്ടില്‍ നിന്നും മുസ്ലിം സുഹൃത്തുക്കളോടൊപ്പം ഇറങ്ങിയ ഗോപാല്‍ തിരിച്ചുവന്നില്ല. പിന്നീട് ഫിറോസ് ഖാന്, മുഹമ്മദ് അലിം, യൂസഫ് ഖാന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2021 ഫിബ്രവരി 10ന് റിങ്കു ശര്‍മ്മ എന്ന 25കാരനെ മുസ്ലിം ആള്‍ക്കൂട്ടമാണ് അടിച്ചുകൊന്നത്. കൊലപാതകികള്‍ ആം ആദ്മിയുടെ സജീവ പ്രവര്‍ത്തകരാണ്. രാമക്ഷേത്രം പണിയാന്‍ ഫണ്ട് പിരിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്നം. നിരവധി ഹിന്ദു സംഘടനകളിലെ സജീവപ്രവര്‍ത്തകനാണ് റിങ്കു.
26 കാരനായ ദബ്ലു സിങ്ങ് രഘുബീര്‍ നഗറില്‍ കുത്തേറ്റാണ് മരിച്ചത്. ഫറാന്‍, ഷഹലാം എന്നിവരെ അറസ്റ്റ് ചെയ്തു. രഘുബീറിന്റെ സഹോദരിയോട് ഷഹലത്തിന് പ്രണയമുണ്ടായിരുന്നതായി പറയുന്നു.
ഇത്തരം സംഭവവികാസങ്ങള്‍ തലസ്ഥാന നഗരിയില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള വിടവ് വര്‍ധിപ്പിക്കുന്നു. പക്ഷെ എങ്ങിനെ ഹിന്ദു യുവാക്കളെ രക്ഷിക്കാമെന്ന ചോദ്യത്തിന് ഉത്തരമില്ല. പ്രണയമാണ് ഒരു പ്രശ്നം. മുസ്ലിം യുവാവിന് ഹിന്ദു പെണ്‍കുട്ടിയെ പ്രേമിക്കാം. മറിച്ചായാല്‍ പ്രതികരണം കടുത്തതാകുന്നു.
മതേതര രാഷ്ട്രീയക്കാര്‍ ന്യൂനപക്ഷവോട്ടുകള്‍ക്ക് വേണ്ടി എല്ലാം മറച്ചുപിടിക്കുകയാണെന്നും പരാതിയുണ്ട്. ആംആദ്മിയെ പലപ്പോഴും ഇത്തരം അക്രമികള്‍ മറയാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: