തിരുവനന്തപുരം: കുടുംബവാഴ്ചയ്ക്കെതിരെ കടുത്ത നിലപാടെടുത്തിരുന്ന കേരളത്തിലെ സിപിഎമ്മില്‍ ഒരു കുടുംബത്തിനുള്ളിലേക്ക് അധികാരം ചുരുക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന് ശേഷം മരുമകനായ റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള ശ്രമം ഔദ്യോഗികമായും അനൗദ്യോഗികമായും നടക്കുന്നുവെന്നാണ് വിമര്‍ശനം.
ആദ്യം സിപിഎം നേതാവും പിണറായിയുടെ അടുത്ത അനുയായിയുമായ കൊടിയേരി ബാലകൃഷ്ണനെക്കൊണ്ട് തന്നെ വ്യംഗമായ ചില സൂചനകള്‍ നല്‍കിയിരുന്നു. പിണറായി വിജയന് അമേരിക്കയില്‍ സന്ദര്‍ശനത്തിന് പോയ സമയത്തായിരുന്നു ന്യൂനപക്ഷ സമുദായത്തിന് വേണ്ടത്ര പ്രാധാന്യം കോണ്‍ഗ്രസ് നല്‍കിയില്ലെന്ന വിമര്‍ശനം കൊടിയേരി ഉയര്‍ത്തിയത്. ഇത് റിയാസിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കമാണെന്ന് അന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് വിമര്‍ശിച്ചിരുന്നു.
ഇപ്പോഴിതാ രംഗത്ത് വന്നിരിക്കുന്നത് കൊടിയേരിയോടും മകന് ബിനീഷ് കൊടിയേരിയോടും അടുത്ത ബന്ധമുള്ള പി.സി. ജോര്‍ജ്ജാണ്. പിണറായി മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും ഇപ്പോഴത്തെ മന്ത്രിസഭയിലെ ഏറ്റവും കഴിവുള്ള റിയാസിനെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് പി.സി. ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതും ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണെന്നാണ് സംസാരം.
മെറിറ്റോക്രസിയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിനുള്ളില്‍ എവിടെ നിന്നും പക്ഷെ ഇത്തരം പരാമര്‍ശങ്ങളോട് പ്രതികരണമില്ലെന്നതാണ് ദയനീയമായ കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: