കൊല്ലം: പോലീസിനെതിരെ അപവാദ പ്രചരണം നടത്തിയ പോപ്പുലര്ഫ്രണ്ടുകാരനെതിരെ കടയ്ക്കല്‍ പോലീസ് കേസ് എടുത്തു. കടയ്ക്കല്‍ കുമ്മിള്‍ മങ്കാട് ഉവൈസ് മന്‍സിലില്‍ മുഹമ്മദ് ഉവൈസിന് എതിരെയാണ് കേസ് എടുത്തത്.
എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ പോലീസുകാര്‍ അടിച്ചുതകര്‍ത്തെന്നും പോലീസുകാരന്റെ കയ്യില്‍ ആര്‍എസ്എസ് എന്ന് ചാപ്പകുത്തിയ വ്യാജ ചിത്രവും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. മണ്ണഞ്ചേരി, ആര്യാട് പ്രദേശങ്ങളില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകള്‍ പോലീസ് തല്ലിതകര്‍ത്തെന്ന് വ്യാജ ചിത്രങ്ങള്‍ സഹിതം ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിച്ചത്.
ബിജെപി നേതാവ് രണ്‍ജിത് കൊലപാതകത്തിനു പിന്നാലെ പോപ്പുലര്‍ഫ്രണ്ട്-എസ്ഡിപിഐ കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കിയപ്പോഴായിരുന്നു പോസ്റ്റിട്ടത്. പോലീസിന്റെ മനോവീര്യം തകര്‍ക്കുകയും പോലീസ് പരിശോധനയെ പ്രതിരോധിക്കുകയും ലക്ഷ്യമിട്ടാണ് പോസ്റ്റിട്ടതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. കലാപാഹ്വാനവുമായി സാമൂഹ്യമാധ്യമങ്ങളില്‍ കൂടി വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിന് തൊണ്ണൂറിലധികം എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ടുകാര്ക്കെതിരെയാണ് സംസ്ഥാനത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: