ന്യൂദല്‍ഹി: ഇന്ത്യയ്ക്ക് ഫ്രാന്‍സില്‍ നിന്നും ഉഗ്രശേഷിയുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ ലഭിച്ചതോടെ പാകിസ്ഥാന് ഭയപ്പെട്ടുതുടങ്ങിയിരുന്നു. കാരണം പാകിസ്ഥാന്റെ കയ്യിലുള്ള അമേരിക്ക നല്കിയ എഫ് 16 ബി യുദ്ധവിമാനങ്ങള്‍ റഫാലിനോട് സാങ്കേതികമായി പകരം വെയ്ക്കാന്‍ കഴിയില്ലെന്ന് അറിഞ്ഞതോടെയാണ് പാകിസ്ഥാന്റെ ഉറക്കം നഷ്ടമായത്.
ഇപ്പോള്‍ റഫാലിന് ബദലായി ചില യുദ്ധവിമാനങ്ങള്‍ കിട്ടി എന്ന അവകാശവാദവുമായി പാകിസ്ഥാന് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. സമൂഹമാധ്യമങ്ങളിലൂടെ പാകിസ്ഥാന് ചില ചൈനീസ് യുദ്ധവിമാനങ്ങള്‍ വാങ്ങിയതായി പ്രചരിപ്പിക്കുന്നുണ്ട്. ജെഎപ് 17 ബ്ലോക്ക് മൂന്ന് പോര്‍വിമാനങ്ങളുടെ ചിത്രങ്ങളാണ് പാകിസ്ഥാന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ചൈനയില്‍ നിര്‍മ്മിച്ച ഈ പോര്‍വിമാനങ്ങള്‍ ഉടനെ പാകിസ്ഥാന് വ്യോമസേനയുടെ ഭാഗമാകും. എന്നാല്‍ ഇത് ഇന്ത്യയുടെ റഫാല്‍ വിമാനങ്ങളെ നേരിടാന്‍ അപര്യാപ്തമാണെന്ന് വിദഗ്ധര്‍ പറയുന്നു.
വായുവില്‍ നിന്നും വായുവിലേക്ക് തൊടുക്കാവുന്ന ഹ്രസ്വദൂര പിഎല്‍10 ഇ മിസൈലായിരിക്കും ഈ ചൈനയില്‍ നിന്നുള്ള ഈ പോര്‍വിമാനത്തിന്റെ പ്രധാന ആയുധം. എന്നാല്‍ ഈ മിസൈലിന്റെ ദൂരപരിധി വെറും 20 കിലോമീറ്റര്‍ മാത്രമാണ്. ഇതില്‍ പിഎല്‍ 15 ദീര്‍ഘദൂര മിസൈല്‍ ഘടിപ്പിച്ചാല്‍ 200 കിലോമീറ്റര്‍ ദൂരപരിധി വരെ മിസൈലിന് സഞ്ചരിക്കാനാവുമെന്ന് പാകിസ്ഥാന് കരുതുന്നു.
എന്നാല്‍ റഫാല്‍ ജെറ്റിലാകട്ടെ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ള സ്കാല്‍പ് മിസൈലാണ് ഘടിപ്പിച്ചിരിക്കുന്നത്. വളരെ താഴ്ന്നു പറക്കാന്‍ ശേഷിയുള്ള സ്റ്റെല്‍ത് മിസൈലാണ് സ്കാല്‍പ്. ഇന്ത്യ നിലവില്‍ ഉപയോഗിച്ചിരുന്ന ബ്രഹ്മോസ് മിസൈലിനേക്കാള് എത്രയോ മടങ്ങ് ശേഷിയുള്ളതാണ് റഫാലില്‍ ഉപയോഗിക്കുന്ന സ്കാല്‍പ് മിസ്സൈല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: