തൃശൂര്‍: തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ പോസ്റ്റോഫീസിന് തീയിട്ടു. മോഷണ ശ്രമത്തിനിടെയാണ് സംഭവം. മുന്‍വശത്തെ വാതില്‍ കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാക്കള്‍ ഓഫീസിനകത്ത് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.
ഓഫീസിലെ കംപ്യൂട്ടര്‍, പ്രിന്റര്‍, തപാല്‍ ഉരുപ്പടികള്‍, ആര്‍ഡി രേഖകള്‍, ഫര്‍ണിച്ചറുകള്‍ എന്നിവ കത്തി നശിച്ചു. രാവിലെ ഓഫീസ് തുറക്കാനെത്തിയ താത്ക്കാലിക ജീവനക്കാരിയാണ് സംഭവം ആദ്യം അറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പോസ്റ്റ് ഓഫീസിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ തുറന്നിട്ട നിലയിലാണ്. മുൻവശത്തെ വാതിലിന്റെ താഴ് തകർത്താണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചത്. എന്നാൽ ഇവിടെ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
തപാൽ ഉരുപ്പടികൾ സീൽ ചെയ്യുന്നതിന് വേണ്ടി സൂക്ക്ഷിച്ചിരുന്ന മണ്ണെണ്ണ ഉപയോഗിച്ചാണ് തീയിട്ടത്. ജനവാസ മേഖലയിലാണ് പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: