തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎസ്, യുഎഇ സന്ദര്‍ശനങ്ങള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടു സെക്രട്ടറിയേറ്റ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പൊതുഭരണ വകുപ്പ് ഓഫീസ് അറ്റന്‍ഡറായ മണിക്കുട്ടനെയാണ് കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തത്.
സെക്രട്ടറിയേറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ ഗ്രൂപ്പിലാണ് ഇയാള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പോസ്റ്റിട്ടത്. മുഖ്യമന്ത്രിയുടെ യുഎസ്, യുഎഇ സന്ദര്‍ശനത്തിന്റെ വിഡിയോകളാണ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ അന്വേഷണ വിധേയമായി മണിക്കുട്ടനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചതിലാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: