ലക്നൗ: കോണ്‍ഗ്രസ് ദളിത് പിന്നാക്ക വിരുദ്ധരാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. അര്‍ഹതയുണ്ടായിട്ടും അംബേദ്കറിന് ഭാരത രത്ന നല്കാന് അവര്‍ തയാറായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആഗ്രയില്‍ നടന്ന തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കവെയായിരുന്നു കോണ്‍്ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ടുള്ള മായവതിയുടെ പ്രസ്താവന.
കോണ്‍ഗ്രസ് സ്വീകരിച്ച തെറ്റായ നയങ്ങള്‍ യുപുയിലും കേന്ദ്രത്തിലും അവരെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തി. അവര്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും എതിരായാണ് നിലകൊണ്ടതെന്നും മായാവതി വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബിഎസ്പിയ്ക്ക് നിലവില്‍ 4 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. സംസ്ഥാനം ഭരിച്ചിരുന്ന പാര്‍ട്ടിയുടെ നിലനില്‍പ്പിനായുള്ള പോരാട്ടം കൂടിയാണ് നിയമസഭ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ മായവതി ജനവിധി തേടുന്നില്ലായെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: