ന്യൂദല്‍ഹി: യൂട്യൂബ് ചാനലിലെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തില്‍ ലോക നേതാക്കളെ പിന്നിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നരേന്ദ്ര മോദി’ എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഒരു കോടി കടന്നു. ഇന്ത്യയില്‍ ഫുഡ് വ്ളോഗിങ് പോലുള്ള പൊതു വിഷയങ്ങള്‍ പങ്കുവയ്ക്കുന്ന യൂട്യൂബ് ചാനലുകള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള ഒരു ശ്രദ്ധ നേടാന്‍ സാധിക്കുന്നത്.
എന്നാല്‍ രാഷ്ട്രീയ സാമൂഹിക വിഷയങ്ങള്‍ പങ്കുവയ്ക്കുന്ന ചാനലിനു പുറമെ ലോക നേതാക്കളിലുടെ ഔദ്യോഗിക ചാനല്‍ എന്ന നിലയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ മുന്നിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 7.03 ലക്ഷമാണ്.
അതേസമയം ബ്രസീല്‍ പ്രസിഡന്റെ ജൈര്‍ ബോള്‍സനാരോയുടേത് 36 ലക്ഷവും വൈറ്റ് ഹൗസിന്റേത് 19 ലക്ഷവും മാത്രമാണ്. ഇതു തന്നെയാണ് നരേന്ദ്ര മോദി എന്ന വ്യക്തിയെ ശ്രദ്ധേയമാക്കുന്നതും. ഇന്ത്യയിലെ ദേശീയ നേതാക്കളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ചാനലിന്റെ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം 5.25 ലക്ഷം മാത്രമാണ്. ശശി തരൂര്‍ 4.39 ലക്ഷവും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് 2.12 ലക്ഷം സബ്സ്ക്രൈബേഴ്സുമാണ് ഉള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് ‘ക്യാറിമിനാറ്റി'(3.45 കോടി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: