ദുബായ്: യുഎഇയ്ക്ക് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. അബുദാബി ലക്ഷ്യമിട്ടു ഹൂതി വിമതര്‍ അയച്ച ബാലിസ്റ്റിക് മിസൈല്‍ തടഞ്ഞു നശിപ്പിച്ചതായി യുഎഇ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ഇസ്രയേല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.
ജന താമസമേഖലയിലാണ് റോക്കറ്റ് അവശിഷ്ടങ്ങള്‍ പതിച്ചത്. അതിനാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യമനിലെ ഹൂതി വിമതരുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ തകര്‍ത്തതായി യുഎഇ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടു. പ്രതിരോധത്തിനായി യുഎഇയ്ക്ക് എന്ത് സഹായവും നല്‍കുമെന്ന് ഇസ്രായേല്‍ വ്യക്തമായി. രണ്ടാഴ്ചക്കിടെ മൂന്നാം തവണയാണ് ഹൂതി വിമതര്‍ യുഎഇയുടെ തലസ്ഥാന എമിറേറ്റിനെ ലക്ഷ്യമിട്ടു മിസൈല്‍ ആക്രമണം നടത്തുന്നത്.
നേരത്തേ നടന്ന ആക്രമണങ്ങളില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തെ അപലപിച്ചിരുന്നു. യെമനിലെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ പോരാടുന്ന ഹൂത്തികളോടും സര്‍ക്കാര്‍ അനുകൂലികളോടും സഖ്യസേനകളോടും ‘പരമാവധി സംയമനം പാലിക്കാനും’ യുഎന്‍ നേതൃത്വത്തിലുള്ള സമാധാന പ്രക്രിയയില്‍ ഏര്‍പ്പെടാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അമേരിക്ക, ബ്രിട്ടന്, അറബ് സഖ്യകക്ഷികളും അപലപിച്ചു. സൗദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ലെബനന്, ജോര്‍ദാന്‍, ഇറാഖ് തുടങ്ങിയ അറബ് രാജ്യങ്ങള്‍ ആക്രമണത്തെ അപലപിക്കുകയും എമിറേറ്റുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: