വാസ്കോ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് വിരാമം. തുടര്‍ച്ചയായി പത്ത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബ്ലാസ്റ്റേഴ്സ് ഇന്നലെ ബെംഗളൂരു എഫ്സിയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം തോല്‍വിയാണിത്. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റിരുന്നു. അമ്പത്തിയാറം മിനിറ്റില്‍ റോഷന് സിങ്ങാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിത്. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് പന്ത്രണ്ട് മത്സരങ്ങളില്‍ ഇരുപത് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം പതിനാല് മത്സരങ്ങളില്‍ ഇരുപത് പോയിന്റു്ള്ള ബെംഗളൂരു നാലാം സ്ഥാനത്തും.
കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന ബ്ലാസ്റ്റേഴ്സ് രണ്ടാഴ്ചയ്ക്കുശേഷമാണ് ഇന്നലെ കളിക്കളത്തിലിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരം അല്‍വാരോ വാസ്ക്വസ് ബെംഗളൂരു എഫ്സിയുടെ ഗോള്‍ മുഖത്തേക്ക് ഒന്നാന്തരമൊരു ക്രോസ് നല്‍സി. എന്നാല്‍ ബെംഗളൂരു പ്രതിരോധ താരം പാട്രിക്ക് ചൗധരി പന്ത് ക്ലിയര്‍ ചെയ്ത അപകടം ഒഴിവാക്കി. തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ ജോര്‍ഗെ ഡയസ്് പന്തുമായി പെനാല്‍റ്റി ബോക്സിലേക്ക് കയറി ഗോള്‍ ലക്ഷ്യമിട്ട് ഷോട്ട് പായിച്ചെങ്കിലും പന്ത് പുറത്തേക്കു പോയി.
പിന്നീട് ബെംഗളൂരു എഫ്സിക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചു. സുനില്‍ ഛേത്രിയും ഉദാന്ത് സിങ്ങും ചേര്‍ന്ന നടത്തിയ നീക്കങ്ങളാണ് ഗോളിന് അടുത്തെത്തെിയത്. എന്നാല്‍ രണ്ട് തവണയും ഡാനിഷ് ഫറൂക്കിന് ഗോള്‍ നേടാനായില്ല. ഫറൂക്കിന്റെ രണ്ട് ഷോട്ടുകളും ലക്ഷ്യം കാണാതെ പറന്നു. ഇരുപത്തിയേഴാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് ബെംഗളൂരുവിന്റെ ബോക്സിലേക്ക് പന്ത് ഉയര്‍ത്തിവിട്ടു. പക്ഷെ പന്ത് പിടിച്ചെടുത്ത വാസ്ക്വസിന് ഗോള്‍ നേടാനായില്ല.
പതിനൊന്ന് മിനിറ്റുകള്‍ക്ക് ശേഷം ബെംഗ്ലൂരു എഫ്സി താരം റോഷന് എടുത്ത കോര്‍ണര്‍ കിക്ക്് പ്രിന്‍സ് ഇബ്ര സുനില്‍ ഛേത്രിക്ക് മറിച്ചുകൊടുത്തു. പക്ഷെ ഓടിയെത്തിയ ബ്ലാസ്റ്റേ്സ് താരം നിഷുകുമാര്‍ അപകടം ഒഴിവാക്കി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. എന്നാല്‍ ഗോള്‍ അടിക്കുന്നതില്‍ പരാജയപ്പെട്ടു. രണ്ടാം പകുതിയില്‍ ബെംഗളൂരു ലീഡ് നേടി. അമ്പത്തിയാറാം മിനിറ്റില്‍ റോഷന് സിങ്ങാണ് ഗോള്‍ നേടിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: