ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. ഇതോടെ ഇവിടെ ഓക്സിജന്‍ ക്ഷാമം പൂര്‍ണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
എസിടി ഗ്രാന്റ്സ് എന്ന എന്‍ജിഒ ആണ് പ്ലാന്റ് സംഭാവനയായി നല്‍കിയത്. ഇതോടനുബന്ധിച്ചുള്ള ഡീസല്‍ ജനറേറ്റര്‍ നാഷനല്‍ ഹെല്‍ത്ത് മിഷനും, ഓക്സിജന്‍ പൈപ്പ് ലൈന്‍ ഐസിഎച്ചിന്റെ ചിലവിലുമാണ് സ്ഥാപിച്ചത്. 125 കിലോവാട്ട് കപ്പാസിറ്റി ഉള്ളതാണ് ജനറേറ്റര്‍ എന്നതുകൊണ്ട് തുടര്‍ച്ചയായുള്ള പ്രവര്‍ത്തനം സാധിക്കും.
മിനിറ്റില്‍ 500 ലിറ്റര്‍ ഓക്സിജന്‍ ഉല്പാദിപ്പിക്കുവാന് ഈ പ്ലാന്റിനു കഴിയും. 93.3 ശതമാനം പരിശുദ്ധിയോടെയുള്ള ഓക്സിജനാണ് ഈ പ്ലാന്റില്‍ ഉല്പാദിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: