ബെംഗളൂരു: മുന്‍ കര്‍ണ്ണാടകമുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ചെറുമകള്‍ ബെംഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ബെംഗളൂരുവിലെ വസന്ത് നഗറിലെ സ്വകാര്യ അപാര്‍ട്‌മെന്‍റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബെംഗളൂരു എംഎസ് രാമയ്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്യുന്ന 30നടുത്ത് പ്രായമുള്ള സൗന്ദര്യ നീരജ് ആണ് തൂങ്ങിമരിച്ചത്. ഭര്‍ത്താവ് നീരജുമൊത്ത താമസിക്കുന്ന സൗന്ദര്യയ്‌ക്ക് ആറ് മാസം പ്രായമുള്ള കുഞ്ഞുണ്ട്. ഇരുവരും 2019ലാണ് വിവാഹിതരായത്.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വേലക്കാരി സൗന്ദര്യയുടെ ബെജഡ്‌റൂമില്‍ മുട്ടിയപ്പോള്‍ മറുപടിയുണ്ടായില്ല. ഭര്‍ത്താവ് വാതില്‍ തുറന്നപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ബൗറിംഗ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയി.
യെദിയൂരപ്പയുടെ മൂത്ത മകള്‍ പത്മയുടെ മകളാണ് സൗന്ദര്യ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആശുപത്രിയിലെത്തി യെദിയൂരപ്പയെ ആശ്വസിപ്പിച്ചു. മറ്റ് കാബിനറ്റ് മന്ത്രിമാരും യെദിയൂരപ്പയെ കണ്ടു. ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടുകിട്ടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: