കൊച്ചി: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്പാദന സഹമന്ത്രി ഡോ. എല്‍ മുരുകന് ജന്മഭൂമി ഓഫീസില്‍ സന്ദര്‍ശനം നടത്തി. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി കേരളത്തില്‍ എത്തിയപ്പോഴാണ് സന്ദര്‍ശനം. മന്ത്രിയായ ശേഷം ആദ്യമായാണ് മാധ്യമസ്ഥാപനത്തില്‍ സന്ദര്‍ശനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
കുടുംബത്തിലെത്തിയ അനുഭവമാണ് ജന്മഭൂമിയില് നിന്നും ലഭിച്ചത്. യഥാര്‍ത്ഥ പത്രധര്‍മ്മം ജന്മഭൂമിയിലൂടെ കേരളത്തിലെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് പൊന്നാട അണിയിച്ച് സ്വീകരിച്ചു. ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, യൂണിറ്റ് മാനേജര്‍ സോമശേഖരന്‍, ജനം ടി.വി സിഇഒ ജി.കെ. പിള്ള എന്നിവര്‍ പങ്കെടുത്തു.
ഒരു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശത്തിനായി എത്തിയ കൊച്ചിയില്‍ അദ്ദേഹം വിവിധ പരിപാടികളില്‍ സംബന്ധിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരോല്പാദന മന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ ആയ CIFNET, FSIഎന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുകയും ചെയ്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ഫിഷറീ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഡോ. ആര്. ജയഭാസ്കരന്‍, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഡയറക്ടര്‍ എ. കെ. ചൗധരി, സോണല്‍ ഡയറക്ടര്‍ ഡോ. സിജോ വര്‍ഗീസ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: