മാവുങ്കാല്‍: പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ബിഎംഎസ് ഓട്ടോറിക്ഷ തൊഴിലാളി യൂണിറ്റ് പ്രവര്‍ത്തകര്‍. ബിഎംഎസ് ഓട്ടോറിക്ഷ തൊഴിലാളി മാവുങ്കാല്‍ യൂണിറ്റിലെ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം മാവുങ്കാലില്‍ നടന്ന ചടങ്ങില്‍ ഓട്ടോറിക്ഷ തൊഴിലാളി മാവുങ്കാല്‍ യൂണിറ്റ് പ്രസിഡന്റ് ബാബു കൊടവലം, സെക്രട്ടറി മനോജ് കല്യാണം എന്നിവര്‍ ചേര്‍ന്ന് ആര്‍എസ്എസ് ജില്ലാ സംഘചാലക് കെ.ദാമോദരന്‍ എഞ്ചീനീയറിന് തുക കൈമാറി.
മേഖലാ പ്രസിഡന്റ് ഭരതന്‍കല്യാണ്‍ റോഡ് അധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി ഗോവിന്ദന് മടിക്കൈ, വൈസ് പ്രസിഡന്റ് കെ.എ. ശ്രീനിവാസന്, ജോ.സെക്രട്ടറി സത്യനാഥ് ചെന്തളം, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി കെ.വി. ബാബു, ബിഎംഎസ് അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.കോമളന്, മടിക്കൈ മേഖലാ സെക്രട്ടറി സുനില്‍കുമാര്‍ മുല്ലശ്ശേരി, ബിജെപി മടിക്കൈ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ് കല്യാണം, രാമകൃഷ്ണന് നെല്ലിത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: