തിരുവനന്തപുരം:എസ്. എസ്. എല്‍. സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം നടത്തുമെന്നും അതിനു ശേഷമാവും പ്രാക്ടിക്കല്‍ പരീക്ഷയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. പ്രാക്ടിക്കല്‍ പരീക്ഷ ആദ്യം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറി അനുവദിക്കും.
പത്ത്, പഌ് വണ്‍, പഌ് ടു പരീക്ഷകള്‍ക്ക് മുമ്പ് പാഠഭാഗങ്ങള്‍ തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ സ്കൂളിലെയും സാഹചര്യം അനുസരിച്ച് മോഡല്‍ പരീക്ഷ നടത്തും. ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ്, സപഌമെന്ററി പരീക്ഷകള്‍ 31ന് ആരംഭിക്കും. പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏര്യയില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. നോണ്‍ ഫോക്കസ് ഏര്യയില്‍ നിന്ന് 30 ശതമാനം ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതണം. ഇന്റേണല്‍, പ്രാക്ടിക്കല്‍ മാര്‍ക്കുകളും വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കാന്‍ പരിഗണിക്കും.
ഒന്‍പതാം കഌസ് വരെയുള്ള ഓണ്‍ലൈന്‍ കഌസുകള്‍ ശക്തിപ്പെടുത്തും. എട്ടു മുതല്‍ പഌ് ടു വരെ കഌസുകളില്‍ ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ കഌസ് നടത്തും. ഓണ്‍ലൈന്‍ കഌസുകളില്‍ ഹാജര്‍ രേഖപ്പെടുത്തും.
ജനുവരി 25 വരെയുള്ള കണക്കുകള്‍ അനുസരിച്ച് 80 ശതമാനം കുട്ടികള്‍ക്ക് വാക്സിനേഷന് നടത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 60.99 ശതമാനം കുട്ടികള്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍ 80 ശതമാനം പേര്‍ക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 66.24 ശതമാനം കുട്ടികള്‍ക്കുമാണ് വാക്സിന് നല്‍കിയത്.
വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചു നടത്താനിരുന്ന ഫയല്‍ അദാലത്ത് ഫെബ്രുവരിയില്‍ നടത്തും. ഇതില്‍ തീര്‍പ്പാക്കുന്ന ഫയലുകളില്‍ പരാതിയുള്ളവര്‍ക്ക് വിദ്യാഭ്യാസ ഡയറക്ട്രേറ്റില്‍ രൂപീകരിക്കുന്ന അപ്പീല്‍ സെല്ലില്‍ പരാതി നല്‍കാമെന്ന് മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: