ന്യൂദല്‍ഹി: ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം രാജ്യത്ത് ആകെ നല്‍കിയ വാക്‌സിനുകളുടെ എണ്ണം 163.84 കോടി കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 22 ലക്ഷത്തിലധികം (22,35,267) ഡോസ് വാക്‌സിനുകളാണ് നല്‍കിയത്. നിലവില്‍ 1,78,47,482 സെഷനുകളിലായി 1,63,84,39,207 പ്പരതിരോധ കുത്തിവയ്‌പ്പാണ് നല്‍കിയത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,06,357 പേര്‍ രാജ്യത്ത് രോഗമുക്തരായി. ഇതോടെ ഭാരതത്തില്‍ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 3,76,77,328 ആയി. നിലവില്‍ 93.33% ആണ് ദേശീയ രോഗമുക്തി നിരക്ക്. എന്നാല്‍ രാജ്യത്തെ കൊവിഡ് വ്യാപനം വര്‍ധിക്കുകയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി 2,86,384 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 22,02,472 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 5.46 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,62,261 പരിശോധനകള്‍ നടത്തി. ആകെ 72.21 കോടി (72,21,66,248 ) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 17.75 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 19.59 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: