ലഖ്നൗ: ജയിലില്‍ കഴിയുന്ന മുസ്ലിം നേതാവിന് സീറ്റ് നല്കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സീതാപൂര്‍ ജയിലില്‍ കഴിയുന്ന അസം ഖാന് രാംപൂര്‍ നിയമസഭാ സീറ്റാണ് നല്‍കിയിരിക്കുന്നത്. 159 പേരുടെ സ്ഥാനാര്‍ഥി ലിസ്റ്റാണ് കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് പ്രഖ്യാപിച്ചത്. അസം ഖാന്റെ മകന് അബ്ദുള്ള അസം ഖാന് രാംപൂര്‍ സുവാര്‍ ടാന്‍ഡ സീറ്റും നല്‍കിയിട്ടുണ്ട്. അസം ഖാന് നിലവില്‍ എംപിയാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ജാമ്യത്തിനായി അസം ഖാന് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: