മെല്‍ബണ്‍: സ്പാനിഷ് താരം റാഫേല്‍ നദാലിന് 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടം രണ്ട് വിജയങ്ങള്‍ക്ക് അരികെ. അഞ്ചു സെറ്റ് നീണ്ട് ആവേശപ്പോരാട്ടത്തില്‍ ഡെനിസ് ഷാപോവലോവിനെ വീഴ്ത്തി നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ പ്രവേശിച്ചു. രണ്ട് വിജയങ്ങള്‍ കൂടി കൊയ്തെടുത്താല്‍ 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ പുരഷ താരമെന്ന റിക്കാര്‍ഡ് നദാലിന് സ്വന്തമാകും. നിലവില്‍ നൊവാക് ദ്യോക്കോവിച്ച്, റോജര്‍ ഫെഡറര്‍ എന്നിവര്‍ക്കൊപ്പം ഇരുപത് കിരീടങ്ങള്‍ നേടി റിക്കാര്‍ഡ് പങ്കുവയ്ക്കുകയാണ് നദാല്‍ .
കനേഡിയന്‍ താരവും പതിനാലാം സീഡുമായ ഷാപോവലോവിനെ നാലു മണിക്കൂര്‍ നീണ്ട പോരാട്ടത്തിലാണ് നദാല്‍ കീഴടക്കിയത്. സ്കോര്‍: 6-3, 6-4, 4-6, 3-6,6-3. ഇത് ഏഴാം തവണയാണ് നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയിലെത്തുന്നത്.
ഏഴാം സീഡ് മാറ്റിയോ ബറെറ്റിനിയാണ് സെമിയില്‍ നദാലിന്റെ എതിരാളി. അഞ്ചു സെറ്റ് ദീര്‍ഘിച്ച ക്വാര്‍ട്ടറില്‍ ഫ്രഞ്ച് താരവും പതിനേഴാം സീഡുമായ ഗെയ്ല് മോണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് ബെറെറ്റിനി സെമിയിലെത്തിയത്. സ്കോര്‍: 6-4, 6-4, 3-6, 3-6, 6-2.
വനിതകളുടെ നാലാം സീഡും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ ബാര്‍ബറ ക്രെജിക്കോവയെ അട്ടിമറിച്ച്് മാഡിസണ്‍ കീസ്് സെമിയില്‍ കടന്നു. അമേരിക്കന്‍ താരമായ മാഡിസന്‍ കീസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ക്രെജിക്കോവയെ അട്ടിമറിച്ചത്. സ്കോര്‍: 6-3, 6-2).
ലോക ഒന്നാം നമ്പര്‍ ആഷ് ബാര്‍ട്ടിയാണ് സെമി ഫൈനലില്‍ മാഡിസണ്‍ കീസിന്റെ എതിരാളി. ഓസ്ട്രേലിയന്‍ താരമായ ആഷ് ബാര്‍ട്ടി ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അമേരിക്കയുടെ ജെസിക്ക പെഗുലയെ തോല്‍പ്പിച്ചു. സ്കോര്‍ 6-2, 6-0. മത്സരം ഒരു മണിക്കൂര്‍ നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: