മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നടക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നീട്ടിവച്ചതായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഫുട്‌ബോള്‍ ഫെഡറേഷനും പ്രദേശിക സംഘാടകരും ചേര്‍ന്നാണ് തിരുമാനം സര്‍ക്കാരിനെ അറിയിച്ചത്.
ഫെബ്രുവരി മൂന്നാം വാരം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമാകും പുതിയ തിയതികള്‍ പ്രഖ്യാപിക്കുക. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറ് വരെ മഞ്ചേരിയില്‍ നടക്കേണ്ട ഫൈനല്‍ റൗണ്ട് മത്സരങ്ങളാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റി വച്ചത്. കാണികളില്ലാതെ മത്സരം നടത്തുന്നതിനനോട് സംഘാടകര്‍ക്ക് താല്‍പര്യമില്ല.
രാജസ്ഥാന്‍, മേഘാലയ, പഞ്ചാബ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളോടൊപ്പം ഗ്രൂപ്പ് ‘എ’യിലാണ് കേരളം. ഫെബ്രുവരി 20ന് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തില്‍ രാജസ്ഥാനെതിരെയാണ് കേരളത്തിന്റെ ആദ്യ ഫൈനല്‍ റൗണ്ട് മത്സരം നടക്കേണ്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: