അമ്പലപ്പുഴ: അബ്ക്കാരി കേസില്‍ റിമാന്‍ഡിലായ പ്രതിയുടെ വീട്ടില്‍ അന്വേഷണത്തിനെത്തിയ പോലീസ്, വയോധികനായ പിതാവിനെയും സഹോദരനെയും മര്‍ദ്ദിച്ചതായി പരാതി. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കളരിക്കല്‍ പരമേശ്വരന്(77), മകന് സുരേഷ് എന്നിവരാണ് അമ്പലപ്പുഴ പോലീസ് മര്‍ദ്ദിച്ചതായി പരാതിപ്പെട്ടത്.
ഇന്നലെ പകല്‍ 2.30 ഓടെയായിരുന്നു സംഭവം. പിടിയിലായ മനോജിന്റെ ഉടമസ്ഥതയിലുള്ള വാഹനം പിടിച്ചെടുക്കാനായി രാവിലെ പോലീസ് എത്തിയിരുന്നു. വാഹനം തകരാറിലായതിനാല്‍ ഉച്ചക്ക് ശേഷം പിക് അപ്പ് വാനുമായി അമ്പലപ്പുഴ പോലീസ് എത്തി. എന്നാല്‍ വീടിന് മുന്നില്‍ രാവിലെ പാര്‍ക്ക് ചെയ്തിരിക്കുന്ന മറ്റൊരാളുടെ വാഹനം കണ്ടില്ലെന്ന് ആരോപിച്ചാണ് വയോധികനെ പോലീസ് മര്‍ദ്ദിച്ചതെന്ന് പറയുന്നു.
പിതാവിനെ മര്‍ദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ മനോജിന്റെ സഹോദരനെയും പോലീസ് മര്‍ദ്ദിച്ച് പിടിച്ചുകൊണ്ടുപോയി. മര്‍ദ്ദനത്തില്‍ ഇടതുഭാഗത്തെ അണപ്പല്ല് ഇളകിയ പരമേശ്വരനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ പോലീസിനെതിരെ പരമേശ്വരന്റെ ഇളയമകന് രാജേഷ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: