കേപ്ടൗണ്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. നാലു റണ്‍സിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 3-0 ത്തിന് പരമ്പര ദക്ഷിണാഫ്രിക്ക പരമ്പര തൂത്തുവാരി.
ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 288 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 49.2 ഓവറില്‍ 283 റണ്‍സിന് ഓള്‍ഔട്ടായി.
ഇന്ത്യയുടെ ആദ്യ വിക്കറ്റ് തുടക്കത്തില്‍ വീണു.ലോകേഷ് രാഹുല്‍ (9) പുറത്ത്. ശിഖര്‍ ധവാനും (61) വിരാട് കോലിയും (65) രണ്ടാ വിക്കറ്റില്‍ 98 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടു വന്നു. ധവാന് പുറത്തായതോടെ കൂട്ടുകെട്ട് തകര്‍ന്നു. പകരം വന്ന ഋഷഭ് പന്ത് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച് പുറത്തായി. ശ്രേയസ് അയ്യരും (26) സൂര്യകുമാറും(39) ഭേദപ്പെട്ട കളിയെടുത്തെങ്കിലും വിജയം കൈ എത്തും ദൂരത്തായിരുന്നില്ല.
കനത്ത പരാജയം ഉറപ്പിച്ച ഇന്ത്യക്ക് അവസാന ഓവറുകളില്‍ ദീപക് ചഹാറിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം വിജയ പ്രതീക്ഷ നല്കി. . 34 പന്തില്‍ 54 റണ്‍സ് എടുത്ത് ദീപക് ചഹാര്‍ പുറത്തായി. ജയന്ത് യാദവ് (2) ബുംറയും (12) ചഹാല്‍ (2) എന്നിവര്‍ക്കും അട്ടിമറിയൊന്നും നടത്താനായില്ല. 4 റണ്‍സ് അകലെ എല്ലാവരും പുറത്തായി.
ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡിയും ആന്‍ഡൈല്‍ ഫെഹ്ലുക്ക്വായോയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 49.5 ഓവറില്‍ 287 റണ്‍സിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കക്കായി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡികോക്ക് നേടിയ സെഞ്ചുറിയാണ് ( 124 ) ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്ക്കോര്‍ നല്‍കിയത്. റസ്സി വാന്‍ ഡെര്‍ ഡസ്സന് (52) അര്‍ധസെഞ്വറി നേടി. ദക്ഷിണാഫ്രിക്കയുടെ എല്ലാവരും പുറത്തായ മത്സരത്തില്‍ പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമല്ല ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഒരു റണ്‍ മാത്രമെടുത്ത് ജന്നമന്‍ മലന് മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ വെറും 8 റണ്‍സ്. മലനെ ദീപക് ചഹാറിന്റെ പന്തില്‍ ഋഷഭ് പന്ത് പിടികൂടുകയായിരുന്നു. ക്യാപ്റ്റന്‍ ടെംബ ബാവുമയും (8) വേഗം മടങ്ങി. ബാവുമ റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രം (15) ദീപക് ചഹാറിന്റെ രണ്ടാം വിക്കറ്റായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ്
ക്വിന്റണ്‍ ഡികോക്ക് ഇന്നിംഗ്സിനെ മുന്നോട്ടുനയിച്ചു്. നാലാം വിക്കറ്റില്‍ റസ്സി വാന്‍ ഡെര്‍ ഡസ്സന് ഡികോക്കിനൊപ്പം. 144 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട്
ഡികോക്ക് 59 പന്തുകളില്‍ ഫിഫ്റ്റിയും 108 പന്തുകളില്‍ സെഞ്ചുറിയും തികച്ചു.ഡസ്സന് 55 പന്തില്‍ ഫിഫ്റ്റിയടിച്ചു. 124 റണ്‍സെടുത്ത ഡികോക്കിനെ മടക്കിയ ബുംറയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. . ഡസ്സനെ യുസ്വേന്ദ്ര ചഹാലിന്റെ പന്തില്‍ ശ്രേയാസ് അയ്യര്‍ ഉജ്ജ്വലമായി പിടികൂടി.
കേശവ് മഹാരാജിനെ (6) ബുംറ കോലിയുടെ കൈകളിലെത്തിച്ചു. അവസാന ഓവറുകളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത മില്ലര്‍ (39) പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കോലിക്ക് പിടികൊടുത്ത് മടങ്ങി. സിസാന്‍ഡ മഗാലയെ (0) പ്രസിദ്ധ് രാഹുലിന്റെ കൈകളിലെത്തിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: