തൃശൂര്‍: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച നടന്നത് 145 വിവാഹങ്ങള്‍.
ഞായറാഴ്ചത്തേക്ക് 162 വിവാഹങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ 17 വിവാഹങ്ങള്‍ റദ്ദാക്കിയിരുന്നു. പുലര്‍ച്ചെ അഞ്ചു മുതല്‍ ആരംഭിച്ച താലികെട്ട് ഉച്ചപൂജ കഴിഞ്ഞ് നടയടക്കുന്നതുവരെ തുടര്‍ന്നു.
മൂന്ന് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും ദേവസ്വം സുരക്ഷാജീവനക്കാരും ഏറെ പണിപ്പെട്ടു. ക്ഷേത്രനടയില്‍ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ നേരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്കാണ് പ്രവേശിപ്പിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: