മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ജീവിത ദുഃഖങ്ങള്‍ക്ക് ശമനമുണ്ടാവും. കടം വീടും. നൂതന സംരംഭങ്ങളില്‍ വിജയിക്കും. സൗഹൃദങ്ങള്‍ ഉപകാരപ്പെടും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
സ്വപ്രയത്നത്താല്‍ പ്രതിസന്ധികളെ അതിജീവിക്കും. കോടതി നടപടികള്‍ അനുകൂലമാവും. ബന്ധുക്കള്‍ പലരും ശത്രുതാ മനോഭാവം പ്രകടിപ്പിക്കും. ഈശ്വരാധീനത്താല്‍ അപകടസാധ്യതകളെ അതിജീവിക്കും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സാംസ്കാരികവും കലാപരമായ സാധ്യതകളെയും ഉപയോഗപ്പെടുത്തും. ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് അവസരമുണ്ട്. പൊതുരംഗത്ത് വിജയിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ആരോഗ്യപരമായി കൂടുതല്‍ കരുത്തു നേടും. ജീവിത വിജയത്തിനായി നൂതന സംരംഭങ്ങള്‍ക്ക് തുടക്കമിടും. സന്താനങ്ങള്‍ മേല്‍ഗതിയെ പ്രാപിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. മാതൃകാപരമായ കുടുംബ ജീവിതം നയിക്കും. ഭാഗ്യാനുകൂല സാഹചര്യങ്ങളുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
സര്‍ക്കാര്‍ സംബന്ധമായി അനുകൂല സാഹചര്യങ്ങള്‍ വന്നുചേരും. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഭാഗ്യ പരീക്ഷണങ്ങളില്‍ ശോഭിക്കും. ഒരു പൂര്‍വകാല സൗഹൃദം പുനഃരുജ്ജീവിപ്പിക്കും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
മാതൃകുടുംബവുമായി ബന്ധപ്പെട്ട സമ്പത്തുക്കള്‍ ആനുപാതികമായി ലഭ്യമാവും. സൗഹൃദങ്ങള്‍ പലതും വിനയാവും. രാത്രിയാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നൂതന സംരംഭങ്ങള്‍ ഇപ്പോള്‍ തുടങ്ങുന്നത് ബുദ്ധിയല്ല.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
ഭൂസ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ അനുകൂല സമയമാണ്. ഉദരരോഗ സാധ്യതയുണ്ട്. പിതൃതുല്യരായവരുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പ്രവര്‍ത്തകര്‍ക്ക് അനുകൂല സാഹചര്യമാണ്. നൂതന ഗൃഹനിര്‍മാണത്തിന് യോഗമുണ്ട്. ഈശ്വരാധീനം വര്‍ധിപ്പിക്കുന്ന ഉത്തമ കര്‍മങ്ങള്‍ അനുഷ്ഠിക്കണം.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ആത്മവിശ്വാസം വര്‍ധിക്കും. വാക്കു പാലിക്കും. പൊതുപ്രവര്ത്തനങ്ങളില് കൂടുതല്‍ അംഗീകാരം വന്നുചേരും. സന്താനങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാവും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
ആഡംബര ഭ്രമം വര്‍ധിക്കും. സന്താനങ്ങളുടെ ഉപരിപഠന സാധ്യത തുറന്ന് കിട്ടും. കിട്ടാക്കടങ്ങള്‍ ലഭ്യമാവും. ഭാഗ്യാനുഭവങ്ങള്‍ സിദ്ധിക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനചലന സാധ്യതയുണ്ട്. വരവു ചെലവുകളില്‍ ക്രമീകരണം ആവശ്യമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: