കായംകുളം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറേയും യാത്രക്കാരനേയും മര്‍ദ്ദിച്ച കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. വ്യാഴാഴ്ച വൈകിട്ട് 5.45ന് തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് കുന്നത്താലുംമൂടിന് സമീപം ദേശീയ പാതയില്‍ സ്കൂട്ടര്‍ ഉപയോഗിച്ച് തടഞ്ഞ് നിര്‍ത്തി ഡ്രൈവറേയും യാത്രക്കാരനേയും മര്‍ദ്ദിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവറായ കായംകുളം വളയക്കകത്ത് വീട്ടില്‍ രാഹുലി(27)നെയാണ് കായംകുളം പോലീസ് പിടികൂടിയത്.
സ്കൂട്ടറിന് ഓവര്‍ ടേക്ക് ചെയ്ത് പോകാന്‍ സൈഡ് കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ് സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞ് നിര്‍ത്തി ആക്രമണം നടത്തിയത്. ഒന്നാം പ്രതിയും ആംബുലന്‍സ് ഡ്രൈവറുമായ പുള്ളിക്കണക്ക് സ്വദേശി മാഹീന് ഒളിവിലാണ്. കായംകുളം എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസുകാരായ രാജേന്ദ്രന്, സുനില്‍, ഫിറോസ് , പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: