മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ വന്‍ അട്ടിമറി. നിലവിലെ ചാമ്പ്യനായ നവോമി ഒസാക്ക മൂന്നാം റൗണ്ടില്‍ തോറ്റു. അമാന്‍ഡ അനിസിമോവയാണ് ഒസാക്കയെ തോല്‍പ്പിച്ചത്. മൂന്ന് സെറ്റുകള്‍ നീണ്ട പോരാട്ടത്തിലാണ് ഒസാക്ക തോറ്റത്. സ്കോര്‍: 4-6,6-3,7-6.
ആദ്യ സെറ്റ് നേടിയ ഒസാക്ക പിന്നീട് രണ്ട് സെറ്റുകള്‍ തോല്‍ക്കുകയായിരുന്നു. ആഷ്ലി ബാര്‍ട്ടി, വിക്ടോറിയ അസറങ്ക എന്നിവര്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ജിയോര്‍ജിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ബാര്‍ട്ടി വിജയിച്ചത്. സ്കോര്‍: 6-2,6-3. സ്വിറ്റോളിനയെ തോല്‍പ്പിച്ചാണ് അസറങ്ക മുന്നേറിയത്. സ്കോര്‍: 6-0, 6-2.
സൂപ്പര്‍ താരം റാഫേല്‍ നദാല്‍, ആന്ദ്രെ സെവീരവ് എന്നിവര്‍ മുന്നേറ്റം നടത്തി. കച്ചനോവിനെ തോല്‍പ്പിച്ചാണ് നദാല്‍ കരുത്തുകാട്ടിയത്. സ്കോര്‍: 3-6,2-6,6-3,1-6. സെവീരവിന്റെ ജയം ആല്‍ബോട്ടിനെ തോല്‍പ്പിച്ച്. സ്കോര്‍: 6-3,6-4,6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: