ന്യൂദല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഞങ്ങളെ സഹായിക്കണമെന്നുമുള്ള അഭ്യര്‍ത്ഥനയുമായി പാക് അധീന കശ്മീരി യുവാവ്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മാലിക് വസീം എന്ന യുവാവാണ് സഹായ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിയത്. ഈ സ്ഥലത്തെ സ്വത്തുക്കളെല്ലാം ഇന്ത്യയുടേതാണെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ തങ്ങളെ രക്ഷിക്കണമെന്നുമാണ് ഇയാള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
പോലീസ് വീട്ടില്‍നിന്നു പുറത്തിറക്കിയതിനാല്‍ കുടുംബേേത്താടൊപ്പം തെരുവില്‍ താമസിക്കേണ്ട സ്ഥിതിയാണെന്ന് ഇയാള്‍ വീഡിയോയില്‍ പറയുന്നു. വീട് ഞങ്ങള്‍ക്ക് വിട്ടുതരാന്‍ ഞാന്‍ മുസാഫറാബാദ് കമ്മീഷണറോട് അഭ്യര്‍ത്ഥിക്കുകയാണ്. എന്റെ കുട്ടികള്‍ തെരുവിലാണ് കഴിയുന്നത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കമ്മീഷണറും തഹസില്‍ദാരും ഉത്തരവാദികളായിരിക്കും. നിങ്ങള്‍ വീട് തുറന്നില്ലെങ്കില്‍ ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ സഹായം തേടും. ഇവരെ ഒരു പാഠം പഠിപ്പിക്കാന്‍ ഞാന്‍ പ്രധാനമന്ത്രി മോദിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ഈ ക്രൂരതകളില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യന്‍ സര്‍ക്കാരിനോടും അഭ്യര്‍ത്ഥിക്കുകയാണ്’ മാലിക് വസീം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: