തിരുവനന്തപുരം : വിഴിഞ്ഞത്ത് പതിനാലുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഒരുവര്‍ഷത്തോളം നീണ്ട പീഡനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ രക്ഷിതാക്കള്‍ നിരപരാധികളെന്ന് തെളിഞ്ഞു. കോവളം സ്വദേശികളായ ആനന്ദന്, ഗീത ദമ്പതികളാണ് ഇവരുടെ വളര്‍ത്തുമകളായ ഗീതുവിന്റെ കൊലപാതകത്തില്‍ പ്രതികളായി കണ്ട് പോലീസില്‍ നിന്നും ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നത്.
ഗീതുവിനെ കൊലപ്പെടുത്തിയത് അയല്‍വാസിയായ സ്ത്രീയും മകനും ചേര്‍ന്നാണെന്ന് യാദൃശ്ചികമായി പോലീസ് കണ്ടെത്തിയതോടെയാണ് ആനന്ദന്റേയും ഗീതയുടേയും നിരപരാധിത്വം പുറത്തുവന്നത്. വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതക്കേസില്‍ പിടിയിലായ റഫീഖയും മകന് ഷെഫീഖും തന്നെയാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയത്. ആസമയത്ത് ഇരുവരും ഗീതുവിന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു.
മക്കളില്ലാത്ത ദമ്പതികള്‍ എടുത്ത് വളര്‍ത്തിയതാണ് ഗീതുവിനെ. അയല്‍വാസിയായ പെണ്‍കുട്ടിയുമായി ഷെഫീഖ് പരിചയത്തില്‍ ആയി. അസുഖബാധിതയായ ഗീതുവിനെ ഷെഫീഖ് ഉപദ്രവിച്ചപ്പോള്‍ അത് അച്ഛനോടും അമ്മയോടും പറയുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തി. ഇതോടെ റഫീഖയും ഷെഫീഖും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീടിനുള്ളില്‍ വെച്ച് തല പിടിച്ച് ചുമരിന് അടിച്ചശേഷം ചുറ്റികയ്കത്ത് തലയ്ക്കടിക്കുകയുമായിരുന്നു.
ആനന്ദനും ഗീതയും വീട്ടിലെത്തിപ്പോള്‍ പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയെങ്കിലും ഇത് പെണ്‍കുട്ടിയുടെ രക്ഷിതാക്കാളെ പ്രതികളാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. കുറ്റം ഏറ്റ് പറയുന്നതിനായി രക്ഷതാക്കളെ ചൂരല്‍ കൊണ്ട് അടിക്കുകയും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ പോലീസ് ഇവരെ പ്രതിയാക്കിക്കൊണ്ടുള്ള അന്വേഷണം മന്ദഗതിയിലാക്കി.
അടുത്തിടെ ശാന്തകുമാരി കൊലപാതക കേസില്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് യാദൃശ്ചികമായി ഗീതുവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ശാന്തകുമാരിയെ കൊലപ്പെടുത്തിയ അതേ ചുറ്റിക കൊണ്ട് തന്നെയാണ് ഗീതുവിന്റേയും തലയ്ക്കടിച്ചതെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലപാതകം തെളിഞ്ഞതോടെ പോലീസ് വന്ന് മാപ്പുപറഞ്ഞുവെന്ന് അമ്മ ഗീത അറിയിച്ചു. ഒരു അബന്ധം പറ്റിയതാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഒരു വര്‍ഷത്തോളം വലിയ ദുരന്തമാണ് അുഭവിച്ചത്. ഇതിനിടയാക്കിയ പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഗീത പ്രതികരിച്ചു.
സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം ഏറ്റെടുക്കും. മാതാപിതാക്കളെ കുറ്റവാളികളാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശിച്ചശേഷം വി.ഡി. സതീശന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: