‘നീറ്റ്-യുജി 2022’ സംസ്ഥാനതല കൗണ്‍സലിങ്, പ്രവേശന തീയതികള്‍, നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പ്രസിദ്ധപ്പെടുത്തി. വിവരങ്ങള്‍ www.nme.org.in ല്‍ ലഭിക്കും. 2021-22 വര്‍ഷത്തെ മെഡിക്കല്‍ ബിരുദ (എംബിബിഎസ്/ബിഡിഎസ് ഉള്‍പ്പെടെ) കോഴ്സുകളിലേക്കാണ് പ്രവേശനം.
ആദ്യ റൗണ്ട് കൗണ്‍സലിങ് ഫെബ്രുവരി 15-18 വരെ. പ്രേവശനം ഫെബ്രുവരി 24 വരെ. മോപ്-അപ് റൗണ്ട്- മാര്‍ച്ച് 7-10 വരെ. പ്രവേശനം മാര്‍ച്ച് 15 വരെ
ഓണ്‍ലൈന്‍ സ്ട്രേ വേക്കന്‍സി റൗണ്ട് (ഓള് ഇന്ത്യ ക്വാട്ട/കേന്ദ്ര-കല്പിത സര്‍വ്വകലാശാലകള്‍/ഇഎസ്ഐസി/എഐഐഎംഎസ്/ജിപ്മെര്‍ പുതുച്ചേരി കാരയ്ക്കല്‍ സീറ്റുകളിലേക്ക്)- മാര്‍ച്ച് 16 ന്. പ്രവേശനം മാര്‍ച്ച് 20 വരെ.
പ്രവേശന നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളും നാഷണല്‍ മെഡിക്കല്‍ കമ്മീഷന് നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: