ന്യൂദല്‍ഹി: ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ്‍ലൈന്‍ പ്രസംഗത്തിനിടെയുണ്ടായ ആശയക്കുഴപ്പത്തിനു കാരണമായത് ടെലിപ്രോംപ്റ്ററിന്റെ തകരാറല്ലെന്ന് തെളിവുകള്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇടത് ജിഹാദി പ്രൊഫൈലുകളും വ്യാപകമായ ടെലി പ്രോംപ്റ്റര്‍ ഇല്ലെങ്കില്‍ മോദിക്ക് പ്രസംഗിക്കാന്‍ കഴിയില്ലെന്ന തരത്തില്‍ പ്രചാരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഉണ്ടായ ആശയക്കുഴത്തിന്റെ യഥാര്‍ത്ഥ കാരണം പുറത്തുവന്നത്. പ്രസംഗം നോക്കി വായിക്കാന്‍ സഹായിക്കുന്ന ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതു മൂലം മോദി പ്രസംഗത്തിനിടെ തപ്പിത്തടയുന്നു എന്ന മട്ടിലാണ് കഴിഞ്ഞ ദിവസം വിഡിയോ പ്രചരിച്ചത്. ‘ഇത്രയ്ക്ക് കള്ളം ടെലിപ്രോംപ്റ്ററിനു പോലും താങ്ങാന്‍ സാധിക്കുന്നില്ല’ എന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.
ലോക സാമ്പത്തിക ഫോറത്തിന്റെ സംഘാടകരും മോദിയുടെ ടീമും തമ്മിലുള്ള ആശയവിനിമയത്തിലുണ്ടായ പ്രശ്നമാണ് പ്രസംഗം ആവര്ത്തിക്കാനിടയാക്കിയതെന്ന് വിഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഓണ്‍ലൈന്‍ സമ്മേളനത്തില്‍ അവതാരകനായ ലോക സാമ്പത്തിക ഫോറം എക്സിക്യൂട്ടീവ് ചെയര്മാന് ക്ലോസ് ഷ്വാബ് ഔപചാരിക സ്വാഗതപ്രസംഗം നടത്തുന്നതിനു മുന്‍പ് മോദി പ്രസംഗം ആരംഭിച്ചു. ഇത് മോദിയുടെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്തു തുടങ്ങി. എന്നാല്‍, ലോക സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലില്‍ അപ്പോള്‍ ലൈവ് ആരംഭിച്ചിട്ടില്ല.
മോദി പ്രസംഗിക്കുന്നതിനിടെ, ഔപചാരിക സ്വാഗതം പൂര്‍ത്തിയായിട്ടില്ല എന്ന് മോദിയുടെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചു. മൈക്കിലൂടെ ഇക്കാര്യം ഒന്നു ചോദിക്കൂ എന്ന് ഒരാള്‍ മോദിയോടു പറയുന്ന ശബ്ദം വിഡിയോയില്‍ കേള്‍ക്കാം. അപ്പോഴാണ് മോദി, ഇയര്‍ഫോണ്‍ ചെവിയില്‍ വയ്ക്കുകയും സാമ്പത്തികഫോറം സംഘാടകരോട് കേള്‍ക്കാമോ എന്നു ചോദിക്കുകയും ചെയ്യുന്നത്.
ആശയക്കുഴപ്പം മനസ്സിലാക്കിയതോടെ മോദി പ്രസംഗം നിര്‍ത്തി. തുടര്‍ന്ന്, ഷ്വാബ് ഔപചാരിക സ്വാഗതം പറഞ്ഞു. അപ്പോഴാണ് സാമ്പത്തിക ഫോറത്തിന്റെ യുട്യൂബ് ചാനലില്‍ ലൈവ് ആരംഭിക്കുന്നത്. തുടര്‍ന്നു മോദി വീണ്ടും പ്രസംഗിക്കുകയും ചെയ്തു. ദേശീയ മാധ്യമങ്ങള്‍ ദൂരദര്ശന് ഉള്‍പ്പെടെ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളില്‍ നിന്ന് ഇതു വ്യക്തമാണ്. #FACTCHECK
പ്രതികരിക്കാൻ ഇവിടെ എഴുതുക: